പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ; കേസെടുത്ത് വനംവകുപ്പ്
പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ; കേസെടുത്ത് വനംവകുപ്പ്
തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശബരിമല പൊന്നമ്പലമേട്ടില്‍ തമിഴ്‌നാട് സ്വദേശികളുടെ അനധികൃത പൂജ. നാരായണ സ്വാമി എന്നയാളുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് പൂജ നടത്തിയത്. വനത്തില്‍ അതിക്രമിച്ചു കയറിയതിന് വനംവകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തു. മുമ്പ് ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നയാളാണ് നാരായണ സ്വാമി.
വനംവകുപ്പിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള സ്ഥലമാണ് പൊന്നമ്പലമേട്. ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള അതീവ സുരക്ഷാ മേഖലയാണിത്. മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് ഇയാള്‍ പൂജ ചെയ്തത്. പൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ എപ്പോഴാണ് പൂജ നടത്തിയതെന്ന കൃത്യമായ വിവരം ലഭ്യമല്ല.
പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡി.ജി.പി, വനം മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."