സ്വകാര്യ ബസുകള്‍ ഇന്നുമുതല്‍ ഓടിത്തുടങ്ങും
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി ഇന്നു മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വിസ് നടത്താന്‍ അനുമതി.
ഒറ്റ, ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ ഓടേണ്ടതെന്നാണ് ഗതാഗത വകുപ്പിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഇന്ന് ഒറ്റ അക്ക നമ്പര്‍ ബസുകളാണ് ഓടേണ്ടത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്കങ്ങളുള്ള ബസുകള്‍ക്ക് സര്‍വിസ് നടത്താം.
ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്നുവരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പര്‍ ബസുകളാണ് നിരത്തില്‍ ഇറങ്ങേണ്ടത്. തുടര്‍ന്നുവരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം സ്വകാര്യ ബസ് സര്‍വിസുകള്‍ നടത്തേണ്ടത്. ശനിയും ഞായറും സര്‍വിസ് അനുവദിച്ചിട്ടില്ല. എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വിസ് നടത്താവുന്ന സാഹചര്യമല്ല നിലവിലുള്ളത്. അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങള്‍വച്ച് ബസുകള്‍ മാറിമാറി സര്‍വിസ് നടത്തണമെന്ന നിബന്ധന കൊണ്ടുവന്നിരിക്കുന്നതെന്നും സ്വകാര്യ ബസ് ഉടമകള്‍ ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."