ഹജ്ജ് നല്‍കുന്നത് മാനവീകതയുടെ സന്ദേശം: ജി സുധാകരന്‍
ഹജ്ജ് നല്‍കുന്നത് മാനവീകതയുടെ സന്ദേശം: ജി സുധാകരന്‍
കായംകുളം: വിശുദ്ധ ഹജ്ജ് കര്‍മ്മം ലോകത്തിന് പകര്‍ന്നു നല്‍കുന്നത് മാനവീകതയുടെ മഹത്തായ സന്ദേശമാണന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉംറ ഹജ്ജ് പഠന ക്ലാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സമത്വം സാഹോദര്യം, ക്ഷമ, കരുണ, കഠിനാധ്വാനം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനും അതു വഴി മാനവീക സമൂഹത്തെ നന്മയുടെ വഴിയില്‍ എത്തിക്കാനും ഹജ്ജ് കര്‍മ്മം വഴി സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് വി. എം അബ്ദുള്ള മൗലവി ചന്തിരൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജലാലുദ്ദീന്‍ മൗലവി സ്വാഗതം പറഞ്ഞു.
ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി ഹജ്ജ് ക്ലാസിനും എ കെ ഉമര്‍ മൗലവി ഉംറ പഠന ക്ലാസിനും നേതൃത്വം നല്‍കി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പൂക്കുഞ്ഞ് കോട്ടപ്പുറം, നൗഷാദ് മാങ്കാംകുഴി, അബ്ദുള്ള മൗലവി ഓച്ചിറ, അഡ്വ ഷഫീഖ് അബ്ദുറഹ്മാന്‍ , നാസറുദ്ദീന്‍ മന്നാനി, എസ് കെ നസീര്‍ , എ എ വാഹിദ്, സലീം തലവരമ്പ് , അബ്ദുല്‍ ലത്തീഫ് മൗലവി, സജീര്‍ കുന്നു കണ്ടം, എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."