HOME
DETAILS
MAL
പൗരത്വ സമരം: 835 കേസുകളില്‍ പിന്‍വലിച്ചത് 34 കേസെന്ന് മുഖ്യമന്ത്രി; മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല
backup
June 28 2022 | 12:06 PM
തിരുവനന്തപുരം: പൗരത്വ സമര കേസുകള്‍ പിന്‍വലിക്കുമെന്ന പ്രസ്താവന നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ സമരക്കാര്‍ക്കെതിരെ എടുത്ത 835 കേസുകളില്‍ 34 എണ്ണം മാത്രമാണ് പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിച്ചത് കണ്ണൂര്‍ ജില്ലയിലാണ്.
പൗരത്വ സമര കാലത്ത് സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം പിന്‍വലിക്കുമെന്ന് പിണറായി വിജയന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."