HOME
DETAILS
MAL
വിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു
backup
June 29 2022 | 05:06 AM
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന് വിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിജയ്ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ നല്കിയ ഹരജിയില്‍ പറയുന്നു.
വിജയ് ബാബു ബുധനാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകും. കേസില്‍ തെളിവെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ജൂലൈ മൂന്നു വരെയാണ് വിജയ് ബാബുവിനോട് അന്വേഷണവുമായി സഹകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."