കോളജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ട വിവാദം; കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ എസ്.എഫ്.ഐ പുറത്താക്കി
കോളജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ട വിവാദം; കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ എസ്.എഫ്.ഐ പുറത്താക്കി
തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ആരോപണവിധേയനായ എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം . കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ജയിച്ചയാളെ വെട്ടി എസ്എഫ്‌ഐ നേതാവിനെ തിരികെ കയറ്റാന്‍ ആണ് ശ്രമം നടന്നത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിന് പ്രിന്‍സിപ്പല്‍ നല്‍കിയ പട്ടികയിലാണ് ക്രമക്കേട്. എസ്.എഫ്.ഐ നേതൃത്വത്തിന്റെ അറിവോടെ അല്ല ക്രമക്കേടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ആള്‍മാറാട്ടം നടന്നിട്ടില്ലെന്ന് വിശദീകരിച്ച് കോളജ് അധികൃതരും രംഗത്തെത്തി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത ഗൗരവത്തോടെയാണ് എസ്എഫ്‌ഐ കാണുന്നത്. തെരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളേജില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച യുയുസി ലിസ്റ്റില് ഉള്ളത് എന്നറിവുണ്ടായിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളില്‍ അറിയിക്കുന്നതിനോ തയ്യാറാകാതിരുന്ന എസ്.എഫ്.ഐ കാട്ടാക്കട ഏരിയ സെക്രട്ടറി സ. വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കുന്നതിനായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
2022-23 കോളജ് തെരഞ്ഞെടുപ്പില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യു.യു.സി ആയി ജയിച്ചത് എസ്എഫ്‌ഐ പാനലിലെ അനഘയാണ്. എന്നാല്‍ പട്ടിക കേരള സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ അനഘയുടെ പേരിനു പകരം എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായിരുന്ന എ വിശാഖിന്റെ പേരു വന്നു. ഇതോടെ ലിസ്റ്റ് വിവാദമാവുകയായിരുന്നു.
Impersonation Controversy in College Elections; Kattakkada Area Secretary Visakh sacked by SFI
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."