തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അദാനി ഗ്രൂപ്പ്
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് (എ.എ.ഐ) സമയം നീട്ടിച്ചോദിച്ച് അദാനി ഗ്രൂപ്പ്.
കൊവിഡ് രണ്ടാം തരംഗം മൂലമുണ്ടായ തടസങ്ങള്‍ ചൂണ്ടിക്കാട്ടി ജയ്പൂര്‍, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ ആറുമാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. ഇതോടെ അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത് വൈകും. ഈവര്‍ഷം ജനുവരി 19ന് എ.എ.ഐയുമായി ഒപ്പുവച്ച കരാര്‍ പ്രകാരം ആറുമാസത്തിനുള്ളില്‍ തിരുവനന്തപുരം അടക്കമുള്ള മൂന്നു വിമാനത്താവളത്തിന്റെയും നടത്തിപ്പ് ഗ്രൂപ്പ് ഏറ്റെടുക്കേണ്ടതാണ്. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേയാണ് അദാനി ഗ്രൂപ്പിന്റെ നടപടി.കരാറില്‍ ആറുമാസംവരെ ഏറ്റെടുക്കല്‍ നീട്ടിനല്‍കാമെന്ന വ്യവസ്ഥയുള്ളതിനാല്‍ ഗ്രൂപ്പിന് ഇളവ് അനുവദിക്കാനാണ് സാധ്യത. അദാനിയുടെ ആവശ്യം ഈ മാസം അവസാനം ചേരുന്ന ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്ന് എ.എ.ഐ വൃത്തങ്ങള്‍ പറഞ്ഞു. ഏറ്റെടുക്കലിന് മുന്നോടിയായി വിമാനത്താവളത്തിലെ ആസ്തികളുടെ കണക്കെടുപ്പ് ആവശ്യമാണ്.
വിവിധ ഭാഗങ്ങളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നും ഗ്രൂപ്പ് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
50 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ്, പരിപാലനം, വികസനം എന്നീ ചുമതലകള്‍ കൈമാറിക്കൊണ്ടാണ് അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡും എ.എ.ഐയും തമ്മിലുള്ള കരാര്‍.
അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിന്റെ കൈമാറ്റം ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാരും എ.എ.ഐയുടെ തൊഴിലാളികളും നല്‍കിയ ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."