സബര്‍മതി നദിയിലും രണ്ട് തടാകങ്ങളിലും കൊറോണ വൈറസ് സാന്നിധ്യം
അഹമ്മദാബാദ്: ഗുജറാത്തില്‍ സബര്‍മതി നദിയില്‍നിന്നു ശേഖരിച്ച ജലത്തിന്റെ സാംപിളില്‍ നടത്തിയ പരിശോധനയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. അഹമ്മദാബാദിലെ കാന്‍കിറ, ചന്ദോല തടാകത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഗാന്ധിനഗര്‍ ഐ.ഐ.ടിയിലേയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് സയന്‍സിലെയും ഗവേഷകരാണ് നദിയിലെയും തടാകങ്ങളിലേയും വെള്ളം പരിശോധിച്ചത്.
നദീജലത്തിലും തടാകങ്ങളിലും വൈറസ് സാന്നിധ്യമുണ്ടാകുന്നത് അപകടകരമായ സാഹചര്യമാണെന്ന് ഗാന്ധിനഗര്‍ ഐ.ഐ.ടിയിലെ എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ മനീഷ് കുമാര്‍ പറഞ്ഞു. വൈറസിന് ദീര്‍ഘകാലം ജലത്തില്‍ ജീവനോടെ കഴിയാമെന്ന് പരിശോധനയില്‍ കണ്ടെത്തി.
2019 സെപ്റ്റംബര്‍ മൂന്നു മുതല്‍ ഡിസംബര്‍ 29 വരെ ഓരോ ആഴ്ചയിലും സാംപിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. സബര്‍മതി നദിയില്‍നിന്ന് 694 സാംപിളുകളും ചന്ദോല, കാന്‍കിറ തടാകങ്ങളില്‍നിന്ന് യഥാക്രമം 549, 402 സാംപിളുകളും ശേഖരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."