HOME
DETAILS

'ജനാധിത്യ ബോധം ഇല്ലാതാവുന്ന മോദി സര്‍ക്കാര്‍' : കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  
backup
June 20 2021 | 09:06 AM

kerala-lack-of-democratic-conscience-by-the-modi-government-swami-2021

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തിനെതിരെയാണ് സ്വാമിയുടെ വിമര്‍ശനം. മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെതിരെയും യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയപ്പോള്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദി സര്‍ക്കാറിന്റെ ജനാധിപത്യ ബോധമില്ലായ്മയാണ് ഇതാ കാണിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരത്തെ ഇസ്‌റാലിനെതിരായ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനേയും സ്വാമി തന്റെ ട്വീറ്റില്‍ വിമര്‍ശിക്കുന്നുണ്ട്.

'മ്യാന്‍മറിലെ ചൈനീസ് പിന്തുണയുള്ള സൈന്യത്തിന്റെ അതിക്രമത്തെയും ആങ് സാങ് സൂക്കിയുടെ അറസ്റ്റിനെയും അപലപിച്ചുകൊണ്ട് യു.എന്‍ പാസാക്കായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഞെട്ടിക്കുന്നതാണ്. മോദി ഗവണ്‍മെന്റിന്റെ ജനാധിപത്യബോധത്തിന്റെ കുറവാണ് ഇത് കാണിക്കുന്നത്. നേരത്തെ ഇസ്‌റാഈലിനെതിരെ പ്രമേയം അവതരിപ്പിച്ചപ്പോഴും ഇതേ നിലപാടാണ് നമ്മള്‍ സ്വീകരിച്ചത്. നമുക്ക് നമ്മുടെ വിവേകശക്തി നഷ്ടപ്പെട്ടോ?-സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ലി മ്യാന്‍മറിലെ സൈന്യത്തിന്റെ അതിക്രമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്നും ആങ് സാങ് സൂകി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നുമാണ് പ്രമേയം ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago