HOME
DETAILS

നീന്തൽ നൈപുണ്യ പരിശോധന ആര് പറഞ്ഞിട്ട്?

  
backup
July 01 2022 | 22:07 PM

%e0%b4%a8%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%bd-%e0%b4%a8%e0%b5%88%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%86


പ്രതിഷേധങ്ങൾക്കും എതിർപ്പുകൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ മന്ത്രി ചോദിക്കുന്നു, ആര് പറഞ്ഞിട്ടാണ് നീന്തൽ നൈപുണ്യ പരിശോധന നടത്തിയതെന്ന്! വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കാണ് ഇപ്പോൾ ഇത്തരമൊരു സംശയമുണ്ടായിരിക്കുന്നത്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ ജില്ലാ സ്‌പോർട്‌സ് കൗൺസിലുകൾ നടത്തിയ നീന്തൽ നൈപുണ്യ മാമാങ്കം മന്ത്രി ഇതുവരെ അറിഞ്ഞിട്ടില്ല! പ്ലസ് വൺ പ്രവേശനത്തിനായി ബോണസ് പോയിന്റിന് കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഏപ്രിൽ 27നാണ് ഉത്തരവിറക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്‌പോർട്‌സ് കൗൺസിൽ നീന്തൽ പരിശോധന സർട്ടിഫിക്കറ്റ് നൽകാൻ തുടങ്ങിയത്. ജില്ലകളിൽ സ്‌പോർട്‌സ് കൗൺസിലുകൾ ട്രയൽസ് നടത്തി അർഹതയുള്ളവരുടെ പട്ടിക സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്ക് ഓൺലൈനായി അയച്ചുകൊടുക്കണമെന്ന നിർദേശവും എം.ശിവശങ്കറിന്റെ ഉത്തരവിലുണ്ടായിരുന്നു.


പത്താം ക്ലാസ് പാസായ കുട്ടികൾക്ക് തുടർപഠനത്തിന് ബോണസ് പോയിന്റ് നൽകാനുള്ള സർട്ടിഫിക്കറ്റിന് വേണ്ടിയായിരുന്നു ഈ സാഹസങ്ങളൊക്കെയും. കായിക മന്ത്രി വി.അബ്ദുറഹിമാൻ മലപ്പുറത്ത് പറഞ്ഞത് പ്ലസ് വൺ ബോണസ് പോയിന്റിന് നീന്തൽ അറിയാത്തവർക്കും സർട്ടിഫിക്കറ്റ് നൽകുന്ന സമ്പ്രദായമായിരുന്നു ഇതുവരെ ഉണ്ടായിരുന്നതെന്നും ഇനി അത് പറ്റില്ലെന്നുമായിരുന്നു. എന്ത് ചെയ്യാം, ഇത്തരമൊരു മാറ്റം കായിക മന്ത്രി വിദ്യാഭ്യാസ വകുപ്പിൽ ഏർപ്പെടുത്തിയത് വിദ്യാഭ്യാസ മന്ത്രി മാത്രം അറിയാതെ പോയി. അറിഞ്ഞിരുന്നെങ്കിൽ ആര് പറഞ്ഞിട്ടാണ് ബോണസ് പോയിന്റിന് നീന്തൽ ട്രയൽസ് നടത്തുന്നതെന്ന് അദ്ദേഹത്തിന് ചോദിക്കേണ്ടി വരില്ലായിരുന്നു. വകുപ്പിൽ എന്താണ് നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അറിയുന്നില്ല എന്നല്ലേ ഇതിൽനിന്ന് മനസിലാക്കേണ്ടത്.


എന്ത് ത്യാഗം സഹിച്ചാണെങ്കിലും തുടർപഠന മോഹം സഫലമാക്കുക എന്ന ലക്ഷ്യത്തോടെ കിലോമീറ്ററുകൾ താണ്ടി ഊഴവും കാത്ത് മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് കുട്ടികൾ നീന്തിക്കയറി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. പെൺകുട്ടികളടക്കമുള്ളവർക്ക് യാതൊരു സുരക്ഷയും സൗകര്യവും ഒരുക്കിയിരുന്നില്ല. പെൺകുട്ടികളെയും മറ്റുള്ളവർക്കൊപ്പം നീന്താൻ വിടുകയായിരുന്നു. നീന്തൽ പരിശീലനത്തിനിടെ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിൽ മുങ്ങിമരിച്ച അച്ഛനെയും മകനെയും നീന്തൽ നൈപുണ്യ പരിശീലനത്തിന്റെ രക്തസാക്ഷികളായി വേണം കാണാൻ. അവരുടെ മരണത്തിൻ്റെ നോവ് മലയാളി മനസിൽ നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല. ഈ മരണങ്ങളിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചതുകൊണ്ട് ഉത്തരവാദിത്വത്തിൽ നിന്ന് കായിക വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഒഴിഞ്ഞുമാറാനാകുമോ? പ്രയാസങ്ങളെയെല്ലാം അതിജീവിച്ച് കുട്ടികൾ കഷ്ടപ്പെട്ട് നേടിയ സർട്ടിഫിക്കറ്റിന് കടലാസിന്റെ വില പോലുമില്ലെന്ന് വരുമ്പോൾ ആ അച്ഛൻ്റെയും മകൻ്റെയും മരണത്തിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും?


പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് ലഭിക്കുന്നതിനായി നീന്തലിന് എത്തുന്നവർ സർട്ടിഫിക്കറ്റിന്റെ മാതൃക, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിൻ്റെയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും കോപ്പി എന്നിവയെല്ലാം കൈയിൽ കരുതണമെന്ന ഉത്തരവും വിദ്യാഭ്യാസ മന്ത്രി അറിഞ്ഞിട്ടുണ്ടാവില്ല! ബോണസ് മാർക്ക് കിട്ടുമല്ലോ എന്ന മോഹത്താൽ നീന്തൽ അറിയാവുന്ന കുട്ടികളുടെ തള്ളിക്കയറ്റം സംസ്ഥാനമൊട്ടാകെയുണ്ടായി. കുട്ടികൾക്ക് മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ പല ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളും പരാജയപെട്ടു. ഇതേത്തുടർന്നു പല ജില്ലകളിലും രക്ഷിതാക്കൾ ക്ഷുഭിതരായി. പലയിടങ്ങളിലും സംഘർഷാവസ്ഥ സംജാതമായി. തുടർപഠനത്തിനു ഏറ്റവും കൂടുതൽ കുട്ടികൾ അർഹരായത് മലപ്പുറം ജില്ലയിലായതിനാൽ നീന്തിക്കയറാനുള്ള കുട്ടികളുടെ തിരക്കും ഈ ജില്ലയിൽ അഭൂതപൂർവമായിരുന്നു.


മലപ്പുറം ജില്ലയിൽ നേരത്തെ മൂന്ന് കേന്ദ്രങ്ങളിൽ നിശ്ചയിച്ച നീന്തൽ പരിശോധന നാല് കേന്ദ്രങ്ങളിലാക്കി. നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് പറഞ്ഞ് വിദ്യാർഥി സംഘടനകൾ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിമാരെ ഉപരോധിച്ചതിനെത്തുടർന്നായിരുന്നു ഈ മാറ്റം. മലപ്പുറം ജില്ലാ വികസന സമിതി യോഗത്തിൽ നീന്തൽ പരിശീലനത്തിന് കൂടുതൽ സൗകര്യമൊരുക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമാനമായ സംഭവങ്ങൾ ഇതര ജില്ലകളിലും അരങ്ങേറുകയുണ്ടായി. ഇതൊന്നും വിദ്യാഭ്യാസ മന്ത്രി അറിയുന്നുണ്ടായിരുന്നില്ല. പക്ഷേ കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് എല്ലാറ്റിനെക്കുറിച്ചും നല്ല നിശ്ചയമുണ്ടായിരുന്നുവെന്നാണല്ലോ ജില്ലകൾ തോറും സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന നീന്തൽ പരിശീലന പ്രഹസനങ്ങളിൽനിന്ന് മനസിലാക്കേണ്ടത്. പ്ലസ്‌വൺ പ്രവേശനത്തിന് ബോണസ് മാർക്കിനായി നീന്തൽ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നത് അദ്ദേഹത്തിനു ഉൾവിളി ഉണ്ടായതല്ല. കായിക വകുപ്പിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും കൂട്ടായ തീരുമാനമാണ്. ആര് പറഞ്ഞിട്ടാണ് നീന്തൽ നൈപുണ്യ പരിശോധന എന്ന് മന്ത്രി ചോദിക്കേണ്ടിയിരുന്നത് ഉത്തരവിറക്കിയ കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടായിരുന്നു.
ഇതുവരെ തുടർന്നുവന്ന രീതി നീന്തൽ അറിയാമെന്ന സർട്ടിഫിക്കറ്റിന് ബോണസ് മാർക്ക് നൽകാമെന്നായിരുന്നു. എന്നാൽ ഇതിന്റെ മറവിൽ പല തട്ടിപ്പുകളും നടത്തി മെറിറ്റ് അട്ടിമറിച്ച് മികച്ച മാർക്ക് നേടിയ പല വിദ്യാർഥികളും പിന്തള്ളപ്പെട്ട് പോകുന്നുണ്ടെന്നും ഇതിനാലാണ് നീന്തൽ നൈപുണ്യ സർട്ടിഫിക്കറ്റ് പുനഃപരിശോധനക്ക് വിധേയമാക്കിയതെന്നും മന്ത്രി പറയുന്നു. ഇതേപ്പറ്റി എം.ശിവശങ്കറിനു അറിവുണ്ടായിരുന്നില്ലേ. ഇത് സംബന്ധിച്ച വിജ്ഞാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രി ഇപ്പോൾ പറയുന്നത്. കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നേരത്തേ അറിയിച്ചിരുന്നെങ്കിൽ നൂറ് കണക്കിന് കുട്ടികളെ നീന്തൽ പീഡാനുഭവത്തിന് വിധേയമാക്കേണ്ടതുണ്ടായിരുന്നോ?


തട്ടേക്കാട് ബോട്ട് ദുരന്തത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചതിനെത്തുടർന്നാണ് കുട്ടികൾ നീന്തൽ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ബോണസ് പോയിന്റ് സമ്പ്രദായം നടപ്പാക്കിയത്. ഈ പ്രാവശ്യത്തെ സർക്കാർ പ്രോത്സാഹനം കഠിനമായിപ്പോയി. പീഡാനുഭവങ്ങളിലൂടെ കിട്ടിയ സർട്ടിഫിക്കറ്റിന് വിലയുമില്ലാതായി. നീന്തൽ ട്രയൽസ് ആരു പറഞ്ഞിട്ടെന്ന മന്ത്രിയുടെ ചോദ്യത്തിന് ഉത്തരം കിട്ടാതെ വരുമ്പോൾ ആയിരക്കണക്കിനു കുട്ടികളുടെ ബോണസ് മാർക്ക് പ്രതീക്ഷയെയാണ് വിദ്യാഭ്യാസ വകുപ്പും കായിക വകുപ്പും സംയുക്തമായി നിരാശയുടെ കയത്തിൽ മുക്കിക്കളയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago