HOME
DETAILS

വീടില്ലാത്തവര്‍ക്ക് വീട്: നാലുകോടി രൂപയുടെ പദ്ധതിക്ക് രൂപം നല്‍കി

  
Web Desk
August 22 2016 | 23:08 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%80-2


വാടാനപ്പള്ളി: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ വീടില്ലാത്ത 200 പേര്‍ക്ക് വീട് വച്ചു നല്‍കുന്നതിന് നാലുകോടി രൂപയുടെ പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ രൂപം നല്‍കി. ജനറല്‍, പട്ടികജാതി വിഭാഗങ്ങള്‍ക്കായി നൂറ് വീട് വീതമാണ് നല്‍കുന്നത്. വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് ഈ ഇരുന്നൂറ് വീടുകള്‍ നല്‍കുന്നത്.
മാലിന്യ സംസ്‌കരണം, ഉല്‍പാദനമേഖല, വൃദ്ധസംരക്ഷണം, വനിത വികസനം എന്നിവക്കും മുന്‍ഗണന നല്‍കും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഗീതാ ഗോപി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ സുഭാഷിണി അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ തോമസ് (വലപ്പാട്), പി.വിനു (നാട്ടിക), കെ.കെ രജനി (തളിക്കുളം), ഷിജിത്ത് വടക്കുംഞ്ചേരി (വാടാനപ്പള്ളി), കെ.വി അശോകന്‍ (ഏങ്ങണ്ടിയൂര്‍) എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.പി ശശികുമാര്‍ സ്വാഗതവും, സെക്രട്ടറി ശ്രീജിത്ത് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  a day ago
No Image

കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍

uae
  •  a day ago
No Image

വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്

National
  •  a day ago
No Image

ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

National
  •  a day ago
No Image

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്‍കാന്‍ ബംഗളൂരു കോര്‍പറേഷന്‍; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ

National
  •  a day ago
No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  a day ago
No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  a day ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  a day ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  a day ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  a day ago