കടലില്‍ വന്‍ സ്ഫോടനം നടത്തി യു.എസ് നാവികസേന
വാഷിങ്ടണ്‍: യുദ്ധസാഹചര്യത്തില്‍ കപ്പല്‍ തകരുമോയെന്നറിയാന്‍ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്. ഫോഡിനു സമീപം വന്‍ സ്ഫോടനം നടത്തി യു.എസ് നാവികസേന. അറ്റ്ലാന്റിക് സമുദ്രത്തില്‍ ഫ്ളോറിഡ തീരത്തുനിന്ന് 100 കിലോമീറ്റര്‍ മാറിയാണ് സ്ഫോടനം നടത്തിയത്.
18,143 കിലോ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കടലില്‍ റിക്ടര്‍ സ്കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിട്ടും സമീപത്തുള്ള യുദ്ധക്കപ്പലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല. യു.എസ് നാവികസേനയിലെ ഏറ്റവും നൂതനവും ആധുനികവുമായ യുദ്ധക്കപ്പലാണിത്.
മുമ്പും ഇതേ രീതിയില്‍ യുദ്ധക്കപ്പലുകളില്‍ യു.എസ് സേന പരിശോധന നടത്തിയിട്ടുണ്ട്. പരീക്ഷണം പൂര്‍ത്തിയാക്കിയ കപ്പല്‍ പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി തുറമുഖത്തെത്തിച്ചു. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്കും മറ്റും സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് സ്ഫോടനം നടത്തിയതെന്ന് യു.എസ് നാവികസേന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."