ലക്ഷദ്വീപിലെ ബീഫ് നിരോധനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍നിന്ന് ചിക്കനും ബീഫും ഒഴിവാക്കിയ തീരുമാനത്തിനും ഹൈക്കോടതി സ്റ്റേ. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കേന്ദ്രഭരണ പ്രദേശത്തിന്റെ സ്റ്റിയറിങ് കം മോണിറ്ററിങ് കമ്മിറ്റിയുടേയും ജില്ലാ ടാസ്ക് ഫോഴ്സിന്റേയും സംയുക്ത യോഗമാണ് ഉച്ചഭക്ഷണത്തില്‍ നിന്നു ചിക്കനും ബീഫും ഒഴിവാക്കണമെന്ന തീരുമാനമെടുത്തത്.
മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ഡയറി ഫാമുകള്‍ അടച്ചുപൂട്ടുകവഴി ദ്വീപ് ജനതയുടെ ഭക്ഷണ സംസ്കാരത്തിനെതിരേയുള്ള കടന്നുകയറ്റമാണ ് ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നുണ്ടണ്ടായതെന്ന് ഹരജിക്കാരന് കോടതിയില്‍ ബോധിപ്പിച്ചു.
ഡയറിഫാമുകള്‍ പൂട്ടിയത് ഗുജറാത്തില്‍ നിന്നുള്ള പാല് ഉല്‍പ്പന്നങ്ങള്‍ ദ്വീപില്‍ വിപണനം നടത്തുന്നതിനുവേണ്ടണ്ടിയാണെന്നും ഹരജിക്കാരന് ബോധിപ്പിച്ചു. കവരത്തി ദ്വീപ് സ്വദേശിയായ അഡ്വ. ആര്. അജ്മല്‍ അഹമ്മദിന്റെ പൊതുതാല്പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ സ്റ്റേ തുടരും.
നൂറ്റാണ്ടണ്ടുകള്‍ പഴക്കമുള്ള ദ്വീപുകാരുടെ ഭക്ഷണ സംസ്കാരം ബലം പ്രയോഗിച്ചും നിര്‍ബന്ധിച്ചും മാറ്റാനുള്ളതല്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചു. കഴിഞ്ഞ ജനുവരിക്കു ശേഷം അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ മൂലം 300 പേര്‍ക്കു ജോലി നഷ്ടപ്പെട്ടെന്നും ഹരജിക്കാരന് ബോധിപ്പിച്ചു. ഹരജിക്കാരനുവേണ്ടി അഡ്വ. പീയുസ് എ. കൊറ്റം ഹാജരായി. ജൂണ്‍ 30 നു ഹരജി വീണ്ടണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."