ദൈവത്തിന്റെ ചിത്രമുള്ള പേപ്പറില്‍ കോഴി ഇറച്ചി പൊതിഞ്ഞെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ വ്യാപാരി അറസ്റ്റില്‍
ലഖ്‌നൗ: ദൈവത്തിന്റെ ചിത്രമടങ്ങിയ ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് കോഴി ഇറച്ചി വില്‍പന നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ വ്യാപാരി അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് നടപടി.
യു.പിയിലെ സംബാലിലാണ് സംഭവം. ഇവിടെ ഇറച്ചിക്കച്ചവടക്കാരനായ താലിബ് ഹുസൈന്‍ ഹിന്ദു ദേവതകളുടെ ചിത്രങ്ങളടങ്ങിയ പത്രത്തില്‍ കോഴി പൊതിഞ്ഞ് കൊടുത്തെന്ന് ഒരു സംഘം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് നടപടിയെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് കടയിലെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനു പുറമെ പൊലിസിനെ ആക്രമിച്ചെന്ന കുറ്റവും താലിബിനെതിരെ ചുമത്തിയിട്ടുണ്ട്. പൊലിസ് അറസ്റ്റിനെത്തിയപ്പോള്‍ കത്തി കാണിച്ച് ആക്രമിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്.
1വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുക, മതസ്പര്‍ധ വര്‍ധിപ്പിക്കുക, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
यूपी के संभल में देवी देवताओं के फोटो वाले अख़बारों में नॉनवेज पैक कर बेचने वाले तालिब नाम के एक शख़्स को पुलिस ने किया गिरफ़्तार । यहां महक रेस्टोरेंट नामक होटल काउंटर से भारी तादात में देवी देवताओं के फोटो वाले अखबार भी मिले हैं। @Uppolice @sudhirbishnoi_ pic.twitter.com/6y1DlsoYiW
— Vishal Kaushik?? (@ivishalkaushik) July 4, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."