HOME
DETAILS
MAL
ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ച്; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
backup
May 25 2023 | 12:05 PM
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ച നടപടിയില്‍ പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അഞ്ജു സലീമിനും അസി.എക്സ്ക്യുട്ടീവ് എന്‍ജിനിയര്‍ ബിനുവിനും സസ്പെന്ഷന്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
പത്തനംതിട്ട കാമ്പഴ മല്ലശ്ശേരി കോന്നി ലാക്കൂര്‍ റോഡില്‍ ക്രാഷ് ബാരിയറും സൈന്‍ ബോര്‍ഡും സ്ഥാപിച്ചതായി കാണിച്ച് കരാറുകാരന് നാല് ലക്ഷത്തി എന്‍പതിനായിരം രൂപ പാസാക്കി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ അത്തരത്തിലൊരു നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."