കാനഡയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സുവര്‍ണാവസരം; ശമ്പളം അഞ്ച് ലക്ഷം വരെ, ഡിഗ്രി, എക്സ്‌പീരിയൻസ് വേണ്ട അറിയേണ്ടതിവയൊക്കെ
get jobs in government sector canada
കാനഡയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സുവര്‍ണാവസരം; ശമ്പളം അഞ്ച് ലക്ഷം വരെ, അറിയേണ്ടതിവയൊക്കെ
തൊഴില്‍ ചെയ്യാനും സെറ്റിലാകാനുമൊക്കെയായി ഇന്ത്യക്കാരുടെ ടോപ്പ് ലിസ്റ്റിലുളള രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. വര്‍ഷം തോറും മലയാളികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് കാനഡയിലേക്ക് കുടിയേറുന്നത്. പാര്‍ട് ടൈം ജോലികള്‍ ഉള്‍പ്പെടെ ചെയ്താണ് ഭൂരിഭാഗം ഇന്ത്യക്കാരും കാനഡയില്‍ ജീവിതം തളളിനീക്കുന്നത്.
പഠനവും മറ്റും പൂര്‍ത്തിയാക്കിയ ശേഷം ഒരു നല്ല ജോലിയും അതിനൊപ്പം പി.ആറുമൊക്കെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന പരിശ്രമ ശാലികള്‍ക്ക് ഇപ്പോള്‍ രാജ്യത്ത് സര്‍ക്കാര്‍ സര്‍വീസിലൊരു ജോലി നേടാനുളള സുവര്‍ണാവസരമുണ്ട്. പാര്‍ക്ക് കാനഡയില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് ഇപ്പോള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഫെഡറല്‍ ഏജന്‍സിയായ പാര്‍ക്ക് കാനഡ ദേശീയ പാര്‍ക്കുകള്‍, ചരിത്ര പ്രാധാന്യമുളള സ്ഥലങ്ങള്‍ മുതലായ സുപ്രധാന മേഖലകള്‍ സംരക്ഷിക്കുകയും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ജോലിയാണ് ചെയ്യുന്നത്.
എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് ഓഫീസര്‍, ഹ്യൂമന്‍ റിസോഴ്‌സ് അസിസ്റ്റന്റ്, ബജറ്റ് ഓഫീസര്‍, കോമ്പന്‍സേഷന്‍ അഡൈ്വസര്‍, ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.തൊഴിലിന് അനുസരിച്ച് സാലറിയും വ്യത്യാസമുണ്ട്. എന്നിരുന്നാലും മാസം 5 ലക്ഷം ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാനഡയില്‍ നിയമപരമായി ജോലി ചെയ്യാന്‍ അംഗീകാരമുളള എല്ലാവര്‍ക്കും പാര്‍ക്ക് കാനഡയിലെ ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. ഡിഗ്രിയോ, പ്രവര്‍ത്തി പരിചയമോ ജോലിക്ക് യോഗ്യതയായി അറിയിച്ചിട്ടില്ല.
അപേക്ഷിക്കാനും വിശദാംശങ്ങള്‍ക്കും ക്ലിക്ക് ചെയ്യുക.
Content Highlights: get jobs in government sector canada
കാനഡയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സുവര്‍ണാവസരം; ശമ്പളം അഞ്ച് ലക്ഷം വരെ, അറിയേണ്ടതിവയൊക്കെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."