HOME
DETAILS

വൈലാലിൽ വീടും പരിസരവും നിറഞ്ഞു; ബഷീർ സ്മൃതികളുണർന്നു

  
backup
July 06 2022 | 05:07 AM

%e0%b4%b5%e0%b5%88%e0%b4%b2%e0%b4%be%e0%b4%b2%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a8


ഫസീല മൊയ്തു
കോഴിക്കോട്
ബഷീർ കഥാപാത്രങ്ങളും ബഷീറിന്റെ ഇഷ്ടക്കാരുമെല്ലാം ഇരച്ചെത്തിയതോടെ വൈലാലിൽ വീടും പരിസരവും നിറഞ്ഞുകവിഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ 28 ാം ഓർമദിനമായ ഇന്നലെ രാവിലെ മുതൽതന്നെ അതിഥികളുടെ സ്വീകരിക്കാൻ പാടുപെടുകയായിരുന്നു ബഷീറിന്റെ മകൻ അനീസും മകൾ ഷാഹിനയും. പല കുട്ടികളും എത്തിയത് ബഷീറിന്റെ കഥാപാത്ര വേഷങ്ങളണിഞ്ഞാണ്. മുറ്റത്തും പറമ്പിലും മാങ്കോസ്റ്റിൻ ചുവട്ടിലുമായി ആയിരത്തിലധികം കുട്ടികളാണ് തങ്ങൾക്കു വായിച്ചുമാത്രം പരിചയമുള്ള എഴുത്തുകാരന്റെ സ്മൃതികളിൽ ലയിച്ചത്.


രാവിലെ ഒമ്പതോടെ തന്നെ കുട്ടികൾ എത്തിത്തുടങ്ങിയിരുന്നു. ബേപ്പൂരും പരിസരങ്ങളിലും നഗരത്തിലുമുള്ള വിദ്യാലയങ്ങളിലെ കുട്ടികളാണ് ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ടെത്തിയത്. അതിൽ പാത്തുമ്മയുണ്ട്, മജീദുണ്ട്, കേശവൻ നായരും സാറാമ്മയും മജീദും സുഹറയുമൊക്കെ ഉണ്ടായിരുന്നു. പിറകിൽ വാലുപോലെ പാത്തുമ്മായുടെ ആടുമുണ്ട്; അങ്ങനെ സുൽത്താന്റെ കഥാപാത്രങ്ങൾ പുനർജനിക്കുകയായിരുന്നു. അതുല്യ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ബഷീറിന്റെ പേനകൾ, പുസ്തകങ്ങൾ, ചാരുകസേര... എല്ലാം കാണാൻ കുട്ടികൾ തിരക്കുകൂട്ടി. പ്രദീപ് ഹുഡിനോയും സംഘവും അവതരിപ്പിച്ച മാന്ത്രികത്തെരുവിനു ശേഷം ബഷീർ അനുസ്മരണ പരിപാടിയും നടന്നു.


ചടങ്ങിൽ ബഷീർ സ്മാരകം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. സ്വാതന്ത്ര്യസമരത്തിൽനിന്ന് ഇന്ത്യയെ വിച്ഛേദിക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത എഴുത്തുകാരന്റെ ഇന്ത്യയെക്കുറിച്ചുള്ള സങ്കൽപം മനുഷ്യനെക്കുറിച്ചുള്ള വ്യഥയാണെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. അതാണ് ബഷീറിന്റെ രാഷ്ട്രീയം. ചിന്ത പോലെത്തന്നെ വിശാലമാണ് ബഷീറിന്റെ രാഷ്ട്രീയവും. അത് മഹത്തരമായതു കൊണ്ട് ആർക്കും ബുദ്ധിമുട്ടില്ലെന്നും സമദാനി പറഞ്ഞു.
കോഴിക്കോട് ജില്ലാ മുൻ കലക്ടർ കെ.വി മോഹൻകുമാർ, മാധ്യമപ്രവർത്തകൻ എ. സജീവൻ, എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, മേയർ ഡോ. ബീനാ ഫിലിപ്പ് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago