HOME
DETAILS

ബംഗാളില്‍ തൃണമൂലിലേക്ക് 'ഘര്‍വാപസി' തുടരുന്നു; ഒപ്പം ബി.ജെ.പി വൈറസിനെ അകറ്റാന്‍ ഗംഗാജലവും സാനിറ്റൈസറും തളിച്ച് ശുദ്ധീകരണവും

  
backup
June 24, 2021 | 9:49 AM

national-150-bjp-workers-cleansed-with-sanitiser-to-remove-bjp-virus-before-joining-tmc-2021

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയില്‍നിന്ന് തൃണമൂലിലേക്കുള്ള ഒഴുക്ക് തുടരുന്നു. പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് മാപ്പുപറഞ്ഞും പ്രായശ്ചിത്തം ചെയ്തും ഗംഗാജലം കൊണ്ട് ദേഹശുദ്ധി വരുത്തിയുമെല്ലാമാണ് പലയിടത്തും പ്രവര്‍ത്തകരുടെ 'ഘര്‍വാപസി'. അവസാനമായി ബിര്‍ഭൂമില്‍ 150 ബി.ജെ.പി പ്രവര്‍ത്തകര്‍ കൂടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്.

എന്നാല്‍, ഇത്തവണ കൗതുകകരമായ രീതിയിലായിരുന്നു പ്രവര്‍ത്തകരുടെ പ്രായശ്ചിത്തം. 'ബി.ജെ.പി വൈറസി'നെതിരെ എന്നു പറഞ്ഞ് കൂട്ടത്തോടെ സാനിറ്റൈസര്‍ തളിച്ചായിരുന്നു ഇവര്‍ തൃണമൂലിലേക്ക് മടങ്ങിയത്. നൂറുണക്കിനു പ്രവര്‍ത്തകര്‍ വരിവരിയായി നില്‍ക്കുകയും നേതാക്കന്മാര്‍ സാനിറ്റൈസര്‍ അടിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബിര്‍ഭൂമിലെ ഇലംബസാര്‍ ബ്ലോക്കിലാണ് സംഭവം. ബിര്‍ഭൂമില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ വച്ചായിരുന്നു തൃണമൂല്‍ നേതാക്കള്‍ മുന്‍പ്രവര്‍ത്തകരെ സാനിറ്റൈസര്‍ തളിച്ച് സ്വീകരിച്ചത്. ബി.ജെ.പി വൈറസ് ശരീരത്തിലുള്ളതു കാരണമാണ് സാനിറ്റൈസര്‍കൊണ്ട് ശുദ്ധീകരണം നടത്തിയതെന്ന് ഒരു പ്രാദേശിക തൃണമൂല്‍ നേതാവ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഹൂഗ്ലി ജില്ലയില്‍ 200ഓളം ബിജെപി പ്രവര്‍ത്തകര്‍ തൃണമൂലില്‍ തിരിച്ചെത്തിയിരുന്നു. തല മുണ്ഡനം ചെയ്തും ഗംഗാജലം തളിച്ചുമായിരുന്നു ഇവരുടെ പ്രായശ്ചിത്തം. തൃണമൂല്‍ എംപി അപാരുപ പോഡാറിന്റെ നേതൃത്വത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികൾ ജിമ്മുകളിൽ പോകരുത്, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി എം എൽ എ; രൂക്ഷ വിമർശനം

National
  •  11 minutes ago
No Image

അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച്, യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

Kerala
  •  16 minutes ago
No Image

ബൈക്കിലെത്തി യുവതികളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു; രണ്ട് പ്രതികൾ അറസ്റ്റിൽ

crime
  •  25 minutes ago
No Image

അജ്മാൻ: അൽ ഹമീദിയ പാലം ഭാഗികമായി തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം

uae
  •  25 minutes ago
No Image

ടി20 ലോകകപ്പ് യോഗ്യത: യുഎഇ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഷെയ്ഖ് നഹ്യാൻ

uae
  •  an hour ago
No Image

ദീപാവലിക്ക് മുന്നോടിയായി മുസ്‌ലിം വ്യാപാരികൾക്കെതിരെ വിദ്വേഷ പ്രചരണം: എക്സിൽ ബഹിഷ്കരണത്തിന് ആഹ്വാനം 

National
  •  an hour ago
No Image

യാസ് ദ്വീപിലും അൽ ദഫ്ര മേഖലയിലും റോഡ് അറ്റകുറ്റപ്പണികൾ; രണ്ട് പ്രധാന റോഡുകളിൽ ഭാഗിക ഗതാഗത നിയന്ത്രണം

uae
  •  an hour ago
No Image

ദേഷ്യം റോഡില്‍ തീര്‍ത്താല്‍ നഷ്ടങ്ങള്‍ ചെറുതല്ല; വാഹനത്തിന്റെ ഓരോ ഭാഗവുമറിയും നിങ്ങളുടെ മനോനില

Kerala
  •  2 hours ago
No Image

വയോധികയുടെ മാല പൊട്ടിച്ചോടിയത് സി.പി.എം കൗണ്‍സിലര്‍; അറസ്റ്റില്‍

Kerala
  •  2 hours ago
No Image

സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വിലക്കുറവ്; വനിതാ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമായി സപ്ലൈക്കോ

Kerala
  •  2 hours ago