HOME
DETAILS

'മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രയാസമില്ല, അഭിമാനം മാത്രം' എം.എല്‍.എ വാഹനത്തില്‍ സഭയിലെത്തി സജി ചെറിയാന്‍

  
backup
July 07, 2022 | 4:28 AM

kerala-saji-cheriyan-in-assembly123-2022

തിരുവനന്തപുരം: മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ ഒരു വിഷമവുമില്ലെന്ന് സജി ചെറിയാന്‍ എം.എല്‍.എ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രയാസമുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞു. എന്നാല്‍, പ്രയാസമെന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എം.എല്‍.എ ബോര്‍ഡ് വെച്ച കാറിലാണ് സജി ചെറിയാന്‍ ഇന്ന് നിയമസഭയിലെത്തിയത്.

ഭരണഘടനക്കെതിരായ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത നിലപാടാണ് രാജിയില്‍ സാവകാശത്തിന് വഴികള്‍ തേടുകയായിരുന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായത്.

അതിനിടെ ഭരണഘടനയെ അവഹേളിച്ചു എന്ന പരാതിയില്‍ മുന്‍മന്ത്രി സജി ചെറിയാനെതിരെ പൊലിസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കീഴ്‌വായ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

മുന്‍മന്ത്രിയുടെ പ്രസംഗം ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജു നോയല്‍ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കേസടുക്കേണ്ടി വരും. അതിനാലാണ് ഇന്ന് തന്നെ നടപടിയിലേക്ക് കടക്കാന്‍ പൊലിസ് തയ്യാറെടുക്കുന്നത്.

അതേസമയം മുന്‍ മന്ത്രിക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തേണ്ടത് എന്ന കാര്യത്തില്‍ പൊലിസിന് ആശയ കുഴപ്പം തുടരുകയാണ്. കഴിഞ്ഞ ദിവസം പൊലിസ് മല്ലപ്പള്ളിയിലെ സജി ചെറിയാന്റെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചിരുന്നു. തിരുവല്ല കോടതി കേസ് നാളെ പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.എം പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശമുണ്ടായത്. ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്റേതെന്നും ബ്രിട്ടീഷുകാരന്‍ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടനയാണ് എഴുതിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പാണ് മന്ത്രിയുടെ രാജി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  2 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  2 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  2 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  2 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  2 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  2 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  2 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  2 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  2 days ago