HOME
DETAILS

എസ്.എസ്.സിയുടെ ഡിഗ്രി ലെവല്‍ എക്‌സാമിന് തയ്യാറെടുക്കുകയാണോ? സെലക്ഷന്‍ പ്രക്രിയ, മിനിമം യോഗ്യതാ മാര്‍ക്ക് എന്നിവയെക്കുറിച്ച് അറിയാം

  
backup
May 28 2023 | 06:05 AM

ssc-cgl-selection-process-explained-and-check-minimum-qualifying-marks
ssc cgl selection process explained and check minimum qualifying marks
എസ്.എസ്.സിയുടെ ഡിഗ്രി ലെവല്‍ എക്‌സാമിന് തയ്യാറെടുക്കുകയാണോ? സെലക്ഷന്‍ പ്രക്രിയ, മിനിമം യോഗ്യതാ മാര്‍ക്ക് എന്നിവയെക്കുറിച്ച് അറിയാം

കേന്ദ്ര സര്‍ക്കാരിന് കീഴിലെ വിവിധ തസ്തികകളിലേക്കും, സര്‍ക്കാരപമായി ബന്ധപ്പെട്ട വിവിധ ജോലികള്‍ക്കും വഴിയൊരുക്കുകയാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ചുമതല. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന വിവിധ പരീക്ഷകള്‍ വഴി വിവിധ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലേക്ക് എത്തിപ്പെടാന്‍ സാധിക്കും. ജോലിയുടെ സ്ഥിരത, ആകര്‍ഷകമായ ശമ്പളം, പ്രൊമോഷന്‍, അവധി, തുടര്‍ പഠനത്തിനുളള സാധ്യതകള്‍ എന്നിവയൊക്കെ കാരണം സര്‍ക്കാര്‍ സര്‍വീസിലേക്ക് തെരെഞ്ഞെടുക്കപ്പെടാനുളള പരീക്ഷകള്‍ എഴുതുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്.

എസ്.എസ്.സി സംഘടിപ്പിക്കുന്ന പരീക്ഷകളില്‍ വെച്ച് വളരെ മത്സരമുളളതും മികച്ച ജോലികള്‍ വാഗ്ധാനം ചെയ്യുന്നതുമായ പരീക്ഷകളിലൊന്നാണ് സി.ജി.എല്‍ (കംബയ്ന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍). ഗ്രാജുവേഷന്‍ ആവശ്യമുളള തൊഴിലുകള്‍ക്കായി വര്‍ഷാവര്‍ഷം നടത്തപ്പെടുന്ന എക്‌സാമുകളിലൊന്നാണിത്. ഈ എക്‌സാം വിജയിച്ച് വരുന്ന മത്സരാര്‍ത്ഥികള്‍ക്ക് രാജ്യമെമ്പാടും തൊഴില്‍ ചെയ്യാനുളള അവസരങ്ങളുണ്ട്. ഉദ്യോഗാര്‍ത്ഥിയുടെ താത്പര്യത്തിനനുസരിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ തൊഴില്‍ ചെയ്യാനുളള അവസരവും എസ്.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുണ്ട്.

എസ്.എസ്.സിയുടെ മാറിയ പരീക്ഷാ രീതിയെക്കുറിച്ച് ധാരണയുണ്ടാക്കി വെക്കുന്നത് പരീക്ഷയില്‍ മികച്ച റിസള്‍ട്ടും അതുവഴി ജോലിയും ഉറപ്പിക്കാന്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അവസരമൊരുക്കുന്നുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് നിലവില്‍ സി.ജി.എല്‍ പരീക്ഷ സംഘടിക്കപ്പെടുന്നത്.
ആദ്യത്തേത് ഒബ്ജക്റ്റീവ് ടൈപ്പില്‍ ഉത്തരം എഴുതേണ്ട ഒന്നാം ഘട്ടമാണ്. ഇതില്‍ യോഗ്യത നേടാന്‍ കഴിഞ്ഞാല്‍ പിന്നീട് മൂന്ന് പേപ്പറുകളുളള രണ്ടാം ഘട്ടമാണ്. മൂന്ന് പേപ്പറുകളാണ് രണ്ടാം ഘട്ടത്തിലുളളത്. ആദ്യത്തെ പേപ്പര്‍ എല്ലാ മത്സരാര്‍ത്ഥിയും എഴുതേണ്ട കോമണ്‍ പേപ്പറാണ്.

രണ്ടാം പേപ്പര്‍ ജൂനിയര്‍ സ്റ്റാറ്റിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഉളളവര്‍ക്ക് വേണ്ടിയിട്ടുളളതാണ്. അസിസ്റ്റന്റ്/ഓഡിറ്റര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവരുടേതാണ് പേജ് ത്രീ.രണ്ട് ഘട്ടത്തിലും ആവശ്യമായ യോഗ്യതാ മാര്‍ക്ക് നേടുന്നവര്‍ക്ക് മാത്രമെ, എസ്.എസ്.സിയുടെ വിവിധ ജോലികളിലേക്ക് യോഗ്യത ലഭിക്കുകയുളളൂ.രണ്ടാം ഘട്ട പരീക്ഷകളില്‍ ജനറല്‍ കാറ്റഗറിയിലുളളവര്‍ക്ക് 30 ശതമാനവും obc/ews കാറ്റഗറിയിലുളളവര്‍ക്ക് 25 ശതമാനവും മറ്റുളളവര്‍ക്ക് 20 ശതമാനം മാര്‍ക്കുമാണ് മിനിമം വേണ്ടത്. പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ പുറത്ത് വിട്ടതിന് ശേഷമാകും എസ്.എസ്.സി സി.ജി.എല്ലിന്റെ സിലബസ് പുറത്ത് വിടുക. 2023ലെ സി.ജി.എല്‍ എക്‌സാമിനായി ഇതുവരെ 24,74,030 അപേക്ഷകളാണ് എസ്.എസ്.സിക്ക് ലഭിച്ചത്.

Content Highlights: ssc cgl selection process explained and check minimum qualifying marks
എസ്.എസ്.സിയുടെ ഡിഗ്രി ലെവല്‍ എക്‌സാമിന് തയ്യാറെടുക്കുകയാണോ? സെലക്ഷന്‍ പ്രക്രിയ, മിനിമം യോഗ്യതാ മാര്‍ക്ക് എന്നിവയെക്കുറിച്ച് അറിയാം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago