രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ല: ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഐഷ സുല്‍ത്താന രാജ്യദ്രോഹക്കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് ബയോ വെപ്പണ്‍ എന്ന പ്രയോഗം നടത്തിയതെന്നു പ്രാഥമികമായി വിലയിരുത്താനാവില്ലെന്ന് ചൂണ്ടണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഐഷയുടെ പരാമര്‍ശം മുന്‍കൂട്ടി തയാറെടുത്ത് നടത്തിയതാണെന്ന് പറയാനാവില്ല. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുണ്ടണ്ടായ വിമര്‍ശനം മാത്രമാണ് പദപ്രയോഗമെന്നും കോടതി നിരീക്ഷിച്ചു.
ചര്‍ച്ചയിലെ അംഗീകരിക്കാനാവത്ത വിഷയങ്ങള്‍ക്കെതിരേ ശക്തമായ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിച്ചുവെന്നാണ് ബോധ്യപ്പെട്ടതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിനെതിരേ വെറുപ്പുളവാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഹരജിക്കാരിയുടെ ഭാഗത്തു നിന്നുണ്ടണ്ടായിട്ടില്ല.
ദേശീയ താല്‍പര്യത്തിനെതിരായി ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ പ്രചാരണം നടത്തി മറ്റേതെങ്കിലും വിഭാഗത്തിനെതിരേ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കില്ലെങ്കിലും കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോവെപ്പണ്‍ എന്ന പദം കേന്ദ്ര സര്‍ക്കാരിനെതിരേ ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നു ലക്ഷദ്വീപിലെ ബി.ജെ.പി പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയിലാണ് ഐഷയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടക്കാല ജാമ്യത്തിന് അനുവദിച്ച വ്യവസ്ഥകള്‍ നിലനിര്‍ത്തിയാണ് ജസ്റ്റിസ് അശോക് മേനോന്‍ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. ഐഷയെ അറസ്റ്റു ചെയ്യുന്ന സാഹചര്യമുണ്ടണ്ടായാല്‍ ബോണ്ടണ്ട് വച്ച് വിട്ടയക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."