HOME
DETAILS

ഗരീബ് നവാസ് പള്ളി തകര്‍ക്കല്‍ റിപ്പോര്‍ട്ട് ചെയ്ത'ദ വയറി'നും രണ്ട് ലേഖകര്‍ക്കുമെതിരേ യു.പിയില്‍ കേസ്

  
backup
June 25 2021 | 21:06 PM

561531530-2

 


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ 100 കൊല്ലത്തിലധികം പഴക്കമുള്ള ഗരീബ് നവാസ് പള്ളി ജില്ലാ അധികൃതര്‍ തകര്‍ത്തത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രമുഖ വാര്‍ത്താ വെബ്‌സൈറ്റായ ദ വയറിനും അതിന്റെ രണ്ടു ലേഖകര്‍ക്കുമെതിരേ ഉത്തര്‍പ്രദേശ് പൊലിസ് കേസെടുത്തു.
സിറാജ് അലി, മുകുള്‍ ചൗഹാന്‍ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയാണ് 153(കലാപത്തിന് പ്രേരണ നല്‍കല്‍), 153എ(രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട് ദ വയറില്‍ വന്ന വിഡിയോ മെസേജ് വസ്തുതാ വിരുദ്ധമാണെന്ന്, മഹേന്ദ്രസിങ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് പൊലിസ് നടപടി. വിഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടുവെന്നും സാമുദായിക ദ്രുവീകരണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.
അലഹബാദ് ഹൈക്കോടതിയുടെ സ്‌റ്റേ നിലനില്‍ക്കെയാണ് യു.പി സുന്നി വഖഫ് ബോഡിന്റെ കീഴിലുള്ള ഗരീബ് നവാസ് പള്ളി ജില്ലാ അധികൃതര്‍ അര്‍ധരാത്രി പൊളിച്ചുനീക്കിയത്. ഇതിനെതിരേ നല്‍കിയ പരാതിയില്‍ ഹൈക്കോടതി ജില്ലാ അധികൃതരോട് വിശദീകരണം തേടിയിരിക്കുകയാണ്. ഗാസിയാബാദില്‍ വയോധികനെ ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദിക്കുന്ന വിഡിയോ ഷെയര്‍ ചെയ്തതിനും ദ വയറിനെതിരേയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നേരത്തെ അയോധ്യ ഭൂമി തട്ടിപ്പിലെ പ്രതികള്‍ മറ്റൊരു ഭൂമി തട്ടിപ്പ് നടത്തിയത് പുറത്തു കൊണ്ടുവന്നതിന് മാധ്യമപ്രവര്‍ത്തകനെതിരേ യു.പി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago