മുംബൈയില്‍ 2000 പേര്‍ക്ക് വ്യാജ വാക്‌സിന്‍ കുത്തിവച്ചു; 10 പേര്‍ അറസ്റ്റില്‍
വാക്‌സിന് പകരം കുത്തിവച്ചത് ഉുപ്പുവെള്ളമാകാമെന്ന് പൊലിസ്
മുംബൈ: മുംബൈയില്‍ 2,000 പേര്‍ക്കും കൊല്‍ക്കത്തയില്‍ 500 പേര്‍ക്കും വ്യാജ കൊവിഡ് വാക്‌സിന്‍ കുത്തിവച്ചു. മുംബൈ സംഭവത്തില്‍ ഒരു വനിതയടക്കം 10 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടുപേര്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്.
കൊല്‍ക്കത്തയില്‍ ഒരാളും അറസ്റ്റിലായിട്ടുണ്ട്. റസിഡന്റ്‌സ് കോളനികള്‍ക്കും മറ്റുമായി പണം വാങ്ങി വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചാണ് സംഘം വ്യാജ വാക്‌സിന്‍ നല്‍കി തട്ടിപ്പ് നടത്തിയത്. പ്രതികള്‍ക്കെതിരേ കൊല ചെയ്യുകയെന്ന ഉദ്ദേശത്തോടെയല്ലാതെ നടത്തിയ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തതായി മുംബൈ പൊലിസ് അറിയിച്ചു.
12.40 ലക്ഷം രൂപയാണ് ആളുകളില്‍നിന്ന് തട്ടിപ്പിലൂടെ സംഘം നേടിയത്. ഈ തുക പൊലിസ് കണ്ടെത്തി. കേസിലെ പ്രധാന പ്രതികളായ മനിഷ് ത്രിപാഠി, മഹേന്ദ്ര സിങ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും മുംബൈ ജോയിന്റ് പൊലിസ് കമ്മിഷണര്‍ വിശ്വാസ് നാംഗ്രെ പാട്ടീല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."