HOME
DETAILS
MAL
നിങ്ങള്‍ സെക്കന്‍ ഹാന്‍ഡ് ഫോണ്‍ വാങ്ങാനുദ്ദേശിക്കുന്നുണ്ടോ? അത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
backup
May 30 2023 | 14:05 PM
സെക്കന്‍ ഹാന്‍ഡ് ഫോണ്‍ വാങ്ങാനുദ്ദേശിക്കുന്നുണ്ടോ? അത് സേഫാണോ
നിങ്ങളൊരു സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങാനുദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ കടക്കാര്‍ പറയുന്നത് വിശ്വസിക്കുന്നതിന് മുന്‍പേ വിശ്വാസ്യത സ്വയം പരിശോധിച്ച് ബോധ്യപ്പെടൂ. അതിനായി സര്‍ക്കാര്‍ പുതിയ സംവിധാനമൊരുക്കിയിട്ടുണ്ട്. കേന്ദ്ര ടെലികോം വകുപ്പിന് കീഴിലുള്ള സഞ്ചാര്‍ സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ വഴി ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാം.
ചെയ്യേണ്ടത് ഇത്രമാത്രം
- സഞ്ചാര്‍ സാഥി എന്ന ഔദ്യോഗിക വെബ് സൈറ്റ് www.sancharsaathi.gov.in ഓപണ്‍ ചെയ്യുക
- തുടര്‍ന്ന് https://www.ceir.gov.in/Device/CeirIMEIVerification.jsp ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കി get otp ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- ഒടിപി വെരിഫൈ ചെയ്ത ശേഷം നിങ്ങളുടെ ഫോണിന്റെ IMEI നമ്പര്‍ ടൈപ്പ് ചെയ്യുക. (IMEI നമ്പര്‍ ലഭിക്കാന്‍ *#06# എന്ന് ഡയല്‍ ചെയ്താല്‍ മതിയാകും.)
- ഇതോടെ നിങ്ങള്‍ വാ്ങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. IMEI duplicate, black listed,allready in use ഇതില്‍ ഏതെങ്കിലും റിസല്‍ട്ട്ആണ് കാണിക്കുന്നതെങ്കില്‍ ആ ഫോണ്‍ ഒരിക്കലും വാങ്ങിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."