എട്ട് വര്‍ഷത്തിനിടെ 14 തവണ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു; ഡല്‍ഹിയില്‍ യുവതി ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: എട്ട് വര്‍ഷത്തിനിടെ പങ്കാളി 14 തവണ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. മരിച്ച 33 കാരിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയിലെ ജയ്ത്പൂരില്‍ ജൂലൈ അഞ്ചിനാണ് സംഭവം.
വിവാഹ വാഗ്ദാനം നല്കിയ യുവാവുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നെന്നും എന്നാല്‍ ഇയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചെന്നും ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും യുവതി ഹിന്ദിയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. നോയിഡയിലെ സോഫ്റ്റ് വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തതായി മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് പറഞ്ഞു. ആത്മഹത്യ പ്രേരണക്ക് പുറമെ ബലാത്സംഗം, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പ്രതിക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നും ഡി.സി.പി പറഞ്ഞു
യുവതി കഴിഞ്ഞ ഏഴ്എട്ട് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. സൗത്ത് എക്സ്റ്റന്‍ഷനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ ഭര്‍ത്താവിനെയും പൊലിസ് ചോദ്യം ചെയ്തിരുന്നു. താനും ഭാര്യയും എട്ട് വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞതായി ഇയാള്‍ മൊഴിനല്‍കി.
യുവതിയുടെ മാതാപിതാക്കള്‍ ബീഹാറിലെ മുസാഫര്‍പൂരില്‍ താമസിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."