വിവാഹ ക്ഷണപത്രത്തിൽ ധോണിയുടെ ചിത്രവും പേരും; വൈറാലായി ആരാധകന്റെ സ്നേഹം
വിവാഹ ക്ഷണപത്രത്തിൽ ധോണിയുടെ ചിത്രവും പേരും; വൈറാലായി ആരാധകന്റെ സ്നേഹം
ആരാധകരുടെ കാര്യത്തിൽ നിലവിലെ ഇന്ത്യൻ ടീം താരങ്ങളേക്കാൽ ഒരു പടി മുന്നിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും ആരാധകർക്ക് ഒട്ടും കുറവില്ലാത്ത താരമാണ് ധോണി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കുന്ന താരം ഇപ്പോഴും ലീഗിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർമാരിൽ ഒരാളാണ്. ശാന്തമായ വ്യക്തിത്വത്തിനും അസാധാരണമായ വിക്കറ്റ് കീപ്പിംഗിനും ക്യാപ്റ്റൻസിക്കും പേരുകേട്ട എംഎസ് ധോണി ആരാധകരുടെ സൂപ്പർ താരമാണ്.
ഇപ്പോഴിതാ, ഛത്തീസ്ഗഡിൽ നിന്നുള്ള ദീപക് എന്ന ഒരു ആരാധകൻ ധോണിയോടുള്ള സ്നേഹവും ആരാധനയും വ്യത്യസ്തമായ രീതിയിൽ പ്രകടിപ്പിച്ചിരിക്കുകയാണ്. സ്വന്തം വിവാഹ ക്ഷണപ്പത്രത്തിൽ ധോണിയുടെ ഫോട്ടോ കൂടി ചേർത്തിരിക്കുകയാണ് ഈ ആരാധകൻ. ഫോട്ടോക്കൊപ്പം വിവാഹ കാർഡിൽ ധോണിയുടെ ഐക്കണിക് ജേഴ്‌സി നമ്പർ 7-ഉം പ്രിന്റ് ചെയ്തിട്ടുണ്ട്.
കൂടാതെ, ആരാധകൻ തന്റെ വിവാഹ കാർഡിന്റെ ഇരുവശത്തും 'തല' എന്ന വാക്കിനൊപ്പം ക്രിക്കറ്റ് താരത്തിന്റെ പേരും അച്ചടിച്ചിട്ടുണ്ട്. ക്ഷണപാത്രമാകട്ടെ, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്വന്തം നിറമായ മഞ്ഞയിലാണ് പ്രിന്റ് ചെയ്തിട്ടുള്ളത്. ഗരിമ എന്ന യുവതിയുമായുള്ള ദീപകിന്റെ വിവാഹ ദിനത്തിലേക്ക് ധോണിയെ ക്ഷണിച്ച് ഒരു കത്ത് അയക്കാനും ആരാധകൻ മറന്നിട്ടില്ല. താരം ഇതൊന്നും അറിഞ്ഞതായി സ്ഥിരീകരണം ഇല്ലെങ്കിലും സംഗതി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറാലായി മാറിയിട്ടുണ്ട്.
അതിനിടെ, വ്യാഴാഴ്ച മുംബൈയിലെ ആശുപത്രിയിൽ നടന്ന ധോണിയുടെ ഇടതു കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ക്രിക്കറ്റ് താരം തിങ്കളാഴ്ച ഫൈനലിന് ശേഷം അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് എത്തുകയായിരുന്നു. അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം എഡിഷനിൽ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് താരവും ആരാധകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."