സവര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതിയുടെ മാസിക
ഡല്‍ഹി: സവര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതിയുടെ അന്തിം ജന്‍ മാസിക . കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രസിദ്ധീകരിക്കുന്ന മാസികയിലാണ് വര്‍ക്കറെ പ്രശംസിച്ച് മുഖ പ്രസംഗവും ലേഖനങ്ങളും എഴുതിയിരിക്കുന്നത്. ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി ജൂണ്‍ ലക്കം പുറത്തിറക്കിയ പതിപ്പാണ് വിഡി സവര്‍ക്കര്‍ക്കായി പൂര്‍ണമായും മാറ്റി വെച്ചത്.
സവര്‍ക്കറാണ് മാസികയുടെ മുഖചിത്രം. മഹാനായ ദേശഭക്തന്‍ വീര സവര്‍ക്കര്‍ എന്ന തലക്കെട്ടില്‍ സമിതി ഉപാധ്യക്ഷന്‍ വിജയ് ഗോയലിന്റെ ആമുഖക്കുറിപ്പ് മാസികയിലുണ്ട്. ഇത് കൂടാതെ സവര്‍ക്കറുടെ പുസ്തകമായ 'ഹിന്ദുത്വ'യിലെ ഒരു ഭാഗവും മാസികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗാന്ധിയും സവര്‍ക്കറും, ഗാന്ധിജിയുടെ രോഷം, വീര സവര്‍ക്കറുടെ മൂല്യബോധം എന്നിങ്ങനെ പത്തോളം ലേഖനങ്ങളാണ് മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതേ തുടര്‍ന്ന് മാസികയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഗാന്ധിയരും പ്രതിപക്ഷവും രംഗത്തെത്തി. ഇത്തരമൊരു പ്രസിദ്ധീകരണത്തിലൂടെ ഗാന്ധിജി അവസാനം വരെ എതിര്‍ത്ത ആശയത്തെ മഹത്വവത്കരിക്കുകയാണ് അദ്ദേഹത്തിന്റെ പേരിലുള്ള സമിതി ചെയ്തത് എന്നാണ് വിമര്‍ശനം ഉയരുന്നത്. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി ഇത്തരം ഒരു പതിപ്പ് പുറത്തിറക്കിയതിന് പിന്നില്‍ സവര്‍ക്കറെ വെള്ളപൂശാന്‍ നടത്തുന്ന ശ്രമമാണ് എന്ന് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ധീരെന്ദ്ര ഝാ ചൂണ്ടിക്കാട്ടി.
ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി നിലപാടിന് എതിരെ സി.പി.എം രാജ്യസഭാ കക്ഷി നേതാവായ എളമരം കരീം എം.പിയും രംഗത്ത് എത്തി.
സംഭവം വിവാദമായതോടെ ഉള്ളടക്കത്തെ ന്യായീകരിച്ച് പ്രസാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. സവര്‍ക്കറുടെ ജന്മ വാര്‍ഷികം മെയ് 28ന് ആയതിനാല്‍ ആണ് ജൂണ്‍ മാസം പുറത്തിറങ്ങിയ മാസികയുടെ പതിപ്പ് അദ്ദേഹത്തിനായി മാറ്റി വെച്ചത് എന്നാണ് ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി വൈസ് ചെയര്‍പേഴ്സണ്‍ വിജയ് ഗോയലിന്റെ വിശദീകരണം.
The June issue of Gandhi Smriti & Darshan Samiti’s magazine, Antim Jan, features #Savarkar on the cover and articles re-printed from the works of Gandhi on religious tolerance, Savarkar on Hindutva and late PM Vajpayee on Savarkar | @DaminiNath @jigeesham https://t.co/hmqijDskjz
— The Hindu (@the_hindu) July 16, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."