അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം; ശ്രദ്ധേയമായി ഗള്‍ഫ് സത്യധാര പവലിയന്‍
അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം
അബുദാബി: മെയ് 22 മുതല്‍ 28 വരെ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സജ്ജീകരിച്ച ഗള്‍ഫ് സത്യധാര പവലിയന്‍ പുസ്തക പ്രേമികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 22ന് വൈകുന്നേരം 7.30ന് എസ്.കെ.എസ്. എസ്.എഫ് യു.എ.ഇ നാഷണല്‍ ട്രഷറര്‍ പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ സത്യധാര പവലിയന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. 'എന്റെ ആനക്കര നാള്‍വഴികള്‍, നാട്ടുവഴികള്‍' ചരിത്ര പുസ്തകത്തിന്റെ യു.എ.ഇ തല പ്രകാശനം പ്രമുഖ വ്യവസായി കളപ്പാട്ടില്‍ അബുഹാജിക്ക് കോപ്പി നല്‍കിക്കൊണ്ട് തങ്ങള്‍ നിര്‍വ്വഹിച്ചു. സയ്യിദ് ശഹീന്‍ തങ്ങള്‍, ഷിയാസ് സുല്‍ത്താന്‍, അഷ്‌റഫ് ഹാജി വാരം, അഡ്വക്കേറ്റ് ഷറഫുദ്ദീന്‍, ഹഫീല്‍ ചാലാട്, ഇസ്മായില്‍ അഞ്ചില്ലത്ത്, കമാല്‍ മല്ലം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗള്‍ഫ് സത്യധാര അബൂദാബി ക്ലസ്റ്റര്‍ മാര്‍ച്ച്, ഏപ്രില്‍ ലക്കങ്ങളിലായി നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തങ്ങള്‍ വിതരണം ചെയ്തു.
കാസര്‍ഗോഡ് എം.പി ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വഖഫ് ബോര്‍ഡ് മുന്‍ സി. ഇ.ഒ ബി.എം ജമാല്‍, എസ്.വി മുഹമ്മദലി മാസ്റ്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെ.എം.സി.സി, സുന്നി സെന്റര്‍, ഇന്‍കാസ് തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് യു.കെ മുഹമ്മദ് കുഞ്ഞി,അബ്ദുല്ല നദ്‌വി, , അഡ്വ. മുഹമ്മദ് കുഞ്ഞി, സി.എച്ച്. യൂസഫ് സാഹിബ്, T.K അബ്ദുല്‍ സലാം സാഹിബ്, ഇബ്രാഹിം മുസ്ലിയാര്‍, അബ്ദുര്‍ റഊഫ് അഹ്‌സനി, ,അബ്ദുല്‍ കബീര്‍ ഹുദവി, അസീസ് മുസ്ലിയാര്‍, നിസാര്‍ തളങ്കര, റാഫി പട്ടേല്‍, അനീസ് മാങ്ങാട്, സുലൈമാന്‍ പി.പി, നൗഫല്‍ പട്ടാമ്പി, തുടങ്ങിയ പ്രമുഖര്‍ ഗള്‍ഫ് വിവിധ ദിവസങ്ങളിലായി ഗള്‍ഫ് സത്യധാര പവലിയന്‍ സന്ദര്‍ശിച്ചു.
അബൂദാബി കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ല/ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ പ്രവര്‍ത്തകരുടെ വായനാനുഭവങ്ങള്‍ക്ക് പുത്തനുണര്‍വ് സമ്മാനിച്ചു. പുസ്തകോത്സവത്തിലെ മലയാളി സാന്നിദ്ധ്യം ഈ വര്‍ഷവും ഉറപ്പ് വരുത്താന്‍ ഗള്‍ഫ് സത്യധാരക്ക് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."