മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം: കെ.എസ് ശബരീനാഥന് അറസ്റ്റില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ കെ.എസ് ശബരീനാഥന് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ശബരിനാഥ് നല്കിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാൻ തിരു. സെഷൻസ് കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. അറസ്റ്റ് പാടില്ലെന്ന് കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചിരുന്നു.
ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പൊലിസ് നോട്ടിസ് നല്‍കിയിരുന്നു. വാട്സ്ആപ്പ് ചാറ്റില്‍ വിമാനത്തില്‍ കരിങ്കൊടി പ്രതിഷേധം നടത്താമെന്നുള്ള തരത്തില്‍ ശബരീനാഥിന്റെ മെസേജുണ്ടായിരുന്നു. ഇതിന്റെ സ്ക്രീന്‍ഷോട്ടടക്കം ചോര്‍ന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."