കറുപ്പിട്ടാല്‍ എഐ ക്യാമറയ്ക്കും കലിപ്പോ???
കറുപ്പിട്ടാല്‍ എഐ ക്യാമറയ്ക്കും കലിപ്പോ???
കറുത്ത ഷര്‍ട്ടിട്ടാലും പിഴയോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഇക്കാര്യമാണ്. കറുത്ത ഷര്‍ട്ടിട്ട് കാര്‍ ഓടിച്ചയാള്‍ കറുത്ത സീറ്റ് ബെല്ട്ടിട്ടത് കണ്ടെത്താന്‍ എഐ ക്യാമറ പരാജയപ്പെട്ടു. 'സീറ്റ് ബെല്‍റ്റിടാത്ത നിയമലംഘകന്റെ' ദൃശ്യങ്ങള്‍ അധികം വൈകാതെ കണ്ട്രോള് റൂമിലെത്തി. ക്യാമറയെ മാത്രം വിശ്യസിച്ച് പിഴയീടാക്കാന്‍ തുടങ്ങിയാല്‍ സംഗതി കൈവിട്ട് പോകും.
ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികളില്‍ പിന്നിലിരുന്ന ഭാര്യ ഒരു വശത്തേക്കു തിരിഞ്ഞിരുന്നത് ക്യാമറയ്ക്കു 'തിരിഞ്ഞതും' നിയമലംഘനമായി. ഒരു വശത്തേക്കു തിരിഞ്ഞതും ലംഘനം തന്നെ. കാര്‍ ഡ്രൈവര്‍ ഒപ്പമിരുന്ന ആളോട് സംസാരിക്കവെ ഇടത് കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചതും ക്യാമറ മനസിലാക്കിയത് മൊബൈലില്‍ സംസാരിക്കുന്നതാണ്. തുടര്‍ന്ന് വൈകാതെ തന്നെ പിഴ നിര്‍ദേശം കണ്ട്രോള് റൂമിലുമെത്തി.
അതേസമയം സംസ്ഥാനത്ത് എഐ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ തുടങ്ങിയതോടെ നിയമലംഘനങ്ങളില്‍ കുറവ് വന്നെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."