കെ ഫോണ്‍ കണക്ഷന്‍ എങ്ങനെ ലഭിക്കും ?; ചെയ്യേണ്ടത് ഇത്രമാത്രം
കെ ഫോണ്‍ കണക്ഷന്‍ എങ്ങനെ ലഭിക്കും ?
കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കെ ഫോണ്‍. കേരളത്തിന്റെ ഇന്റര്‍നെറ്റ് കുതിപ്പിന് കൂടുതല്‍ വേഗത നല്‍കുന്നത്തിനായും ഡിജിറ്റല്‍ വിഭജനം ഒഴിവാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക് അഥവാ കെഫോണ്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീടുകള്‍ എന്ന നിലയിലാണ് കെഫോണ്‍ കണക്ഷന്‍ നല്‍കുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ പര്യാപ്തമായ ഐ.ടി ഇന്‍ഫ്രസ്ട്രക്ചര്‍ ഇതിനോടകം കെഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എല്ലും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ഈ പദ്ധതി കെഫോണ്‍ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യത്തിനാണ് കെഫോണ്‍ പദ്ധതിയുടെ നടത്തിപ്പവകാശം. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ ടെല്‍, എല്‍.എസ് കേബിള്‍, എസ്.ആര്‍.ഐ.റ്റി എന്നീ കമ്പനികളാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കണക്ഷന്‍ എങ്ങനെ നേടാം
പ്ലേ സ്റ്റോറില്‍ നിന്ന് കെ ഫോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇത.ചന്‍സ്റ്റാള്‍ ചെയ്ത ശേഷം ന്യൂ കസ്റ്റമര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പേര്,മൊബൈല്‍ നമ്പര്‍,മേല്‍വിലാസം,ജില്ല,ലൊക്കേഷന്‍,പിന്‍കോഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക. പിന്നീട് കെഫോണ്‍ ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്നു എക്‌സിക്യൂട്ടീവ് വിളിക്കുകയും കണക്ഷന്‍ നല്‍കാന്‍ പ്രാദേശിക നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരെ ഏല്‍പിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."