HOME
DETAILS

ഹാജിമാർക്ക് പുതിയ തമ്പുകൾ സജ്ജമാകുന്നു; പുതിയ വികസന പദ്ധതികൾ അവസാന ഘട്ടത്തിൽ

  
backup
June 07, 2023 | 4:20 PM

the-thumps-are-prepared-for-the-pilgrims-new-development-projects-in-final-stage

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന ഹാജിമാർക്ക് വേണ്ടി ഉയരുന്ന പുതിയ വികസന പദ്ധതികൾ അവസാന ഘട്ടത്തിൽ. ആകെ 2,30,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് പൂർത്തിയാക്കുന്ന പുതിയ തമ്പുകളിൽ 1,90,000 തീർഥാടകർക്ക് താമസസൗകര്യം നൽകാൻ സാധിക്കും. അന്താരാഷ്ട്ര നിലവാരമുള്ള തമ്പുകൾ ചൂടും വെളിച്ചവും അൾട്രാവയലറ്റ് രശ്മികളും തടയുകയും തീ പ്രതിരോധിക്കുകയും ചെയ്യുന്നവയാണ്. ഓരോ തമ്പുകളെയും പ്രത്യേക ശീതീകരണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

തമ്പുകളിൽ ഉയർന്ന സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കി. 21 സ്മാർട്ട് ക്യാമറകളും 500 നിരീക്ഷണ ക്യാമറകളും കൂടാതെ, മുഖം തിരിച്ചറിയൽ, സ്മാർട്ട് ആൾക്കൂട്ട നിയന്ത്രണം, തിരക്ക് കൂടുതലാകാനുള്ള സാധ്യതയെ കുറിച്ച മുൻകൂർ മുന്നറിയിപ്പ് സാങ്കേതികവിദ്യകളും 5-ജി കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യയും 200 ലേറെ നിരീക്ഷണ സ്‌ക്രീനുകളും 200 ഗെയ്റ്റുകളും 400 നടപ്പാതകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കമ്പനി പുതുതായി നിർമിച്ച 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മോഡൽ പാചകപ്പുരയിൽ അറഫ ദിനത്തിൽ രണ്ടു ലക്ഷം പേക്കറ്റ് ഭക്ഷണം തയാറാക്കി വിതരണം ചെയ്യും. പുണ്യസ്ഥലങ്ങളിൽ പൂർത്തിയാക്കിയ പുതിയ വികസന പദ്ധതികൾ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സന്ദർശിച്ചു.

ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ, ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ എന്നിവരും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ പങ്കുള്ള വിവിധ വകുപ്പുകളുടെ മേധാവികളും മറ്റും ഡെപ്യൂട്ടി ഗവർണറെ അനുഗമിച്ചു.

പുതിയ പദ്ധതികളുടെ നിലവിലെ സജ്ജീകരണങ്ങൾ ജബലുറഹ്‌മ വികസന പദ്ധതി രണ്ടാം ഘട്ടം, മുസ്ദലിഫ വികസനം, കിദാന ഡെവലപ്‌മെന്റ് കമ്പനിക്കു കീഴിലെ തസ്‌ലീം സെന്റർ, മാലിക് സെന്റർ എന്നിവയും പരിസ്ഥിതി പരിഹാര സേവനങ്ങൾ, മക്ക നഗരസഭയുടെ ശുചീകരണ ജോലികൾ എന്നിവയും ഡെപ്യൂട്ടി ഗവർണർ ഉൾപ്പെടെയുള്ള സംഘം നേരിട്ട് കണ്ട് വിലയിരുത്തി. ഇത്തവണത്തെ ഹജ് കാലത്ത് പുണ്യസ്ഥലങ്ങളിലെ ശുചീകരണ ജോലികൾക്ക് മക്ക നഗരസഭ 7,298 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ശുചീകരണ ജോലികൾക്ക് 913 ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  3 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  3 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  3 days ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  3 days ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  3 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  3 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  3 days ago