2030ല്‍ മാത്രം 25,000ത്തിലധികം തൊഴിലവസരങ്ങള്‍; ഖത്തറില്‍ നേട്ടമുണ്ടാക്കി ഗൂഗിള്‍ ക്ലൗഡ്
2030ല്‍ മാത്രം 25,000ത്തിലധികം തൊഴിലവസരങ്ങള്‍
ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ മുന്‍നിര ടെക്‌നോളജി കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പരിവര്‍ത്തനവും വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയും നടപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന തിരക്കിലാണ് ഖത്തര്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് ഗൂഗിള്‍ ക്ലൗഡിന്റെ റീജനല്‍ കേന്ദ്രം തുറന്നു. കഴിഞ്ഞമാസം 22നാണ് കേന്ദ്രം തുറന്നത്.
ഗൂഗിള്‍ ക്ലൗഡ് ഖത്തറിന്റെ ജിഡിപിയിലേക്ക് 2030നകം ഗൂഗിള്‍ ക്ലൗഡ് വിപണി 6,900 കോടി റിയാലിന്റെ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023നും 2030നും ഇടയില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും സാമ്പത്തിക മേഖലയിലേക്ക് 1,890 യുഎസ് ഡോളര്‍ സംഭാവന നല്‍കാനും ഗൂഗിള്‍ ക്ലൗഡിന്റെ റീജനല്‍ കേന്ദ്രത്തിന് കഴിയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
2030ല്‍ മാത്രം 25,000ത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. രാജ്യത്തിന്റെ ടെക്‌നോളജി, സൈബര്‍ സുരക്ഷാ മേഖലകള്‍ ശക്തിപ്പെടുത്താനായി നിയമങ്ങളും നയങ്ങളും നവീകരിച്ചതോടെ സൈബര്‍ സുരക്ഷയ്ക്ക് രാജ്യം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ടെക്‌നോളജിയും സൈബര്‍ സുരക്ഷയും ശക്തിപ്പെടുത്താനായി 597 കോടി റിയാല്‍ ബജറ്റില്‍ അനുവദിച്ചു.
കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയവും ഗൂഗിള്‍ ക്ലൗഡുമായുള്ള പങ്കാളിത്ത കരാര്‍ പ്രകാരം ഡേറ്റ അനലറ്റിക്‌സ് വേഗത്തിലാക്കും. കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖലയ്ക്കായി നൂതന ടെക് പ്ലാറ്റ്‌ഫോം വാര്‍ത്തെടുക്കാനായി ഗൂഗിള്‍ ക്ലൗഡും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററും തമ്മിലും ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഗൂഗിള്‍ ക്ലൗഡിന്റെ റീജനല്‍ കേന്ദ്രത്തിന് ഖത്തര്‍ വേദിയായതോടെ ഐടി രംഗത്തുള്ളവര്‍ മികച്ച തൊഴിലവസരം ലഭിക്കുമെന്ന പ്രതീക്ഷയിണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."