സെപ്തംബറിലെ ജി-20 കഴിഞ്ഞാല്‍ പ്രവാസികള്‍ കാത്തിരിക്കുന്ന ആശ്വാസ പ്രഖ്യാപനം വന്നേക്കും
ജി-20 കഴിഞ്ഞാല്‍ പ്രവാസികള്‍ കാത്തിരിക്കുന്ന ആശ്വാസ പ്രഖ്യാപനം വന്നേക്കും
പ്രവാസ ജീവിതം അവസാനിച്ച് നാട്ടിലേക്ക് മടങ്ങിവരാനൊരുങ്ങുന്നവര്‍ക്ക് വിരമിക്കുമ്പോള്‍ ലഭിച്ച ആനുകൂല്യങ്ങള്‍ നിയമക്കുരുക്കുകള്‍ മൂലം നാട്ടിലേക്ക് കൊണ്ടുവരാനാവില്ല. എന്നാല്‍ സെപ്തംബറില്‍ നടക്കാനിരിക്കുന്ന ജി-20 കഴിഞ്ഞാല്‍ ഈ നിയമക്കുരുക്കിന് അയവ് വരുത്തുന്ന നീക്കം കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. തികച്ചും പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമാകാനാണ് സാധ്യത.
അതിന്റെ ആദ്യപടിയെന്നോണം ജി-20യുടെ ട്രേഡ് യൂനിയനുകളുടെ സമിതിയായ എല്‍-20യില്‍ ഈ ആവശ്യം ഇന്ത്യന്‍ പ്രതിനിധികള്‍ ശക്തമായി ഉന്നയിക്കുകയും അതിന് പലരാജ്യങ്ങളുടേയും പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരമടക്കം വിവിധ സ്ഥലങ്ങളില്‍ നടന്ന ജി20 പ്രതിനിധികള്‍ പങ്കെടുത്ത യോഗങ്ങളില്‍, വിരമിക്കല്‍ഫണ്ട് നാട്ടിലേക്ക് കൊണ്ടുവരാനുള്ള തടസ്സം നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായിരുന്നു മുന്‍തൂക്കം.
ജൂണ്‍ 21, 22, 23 തീയതികളില്‍ പട്‌നയില്‍ നടക്കുന്ന എല്‍20യുടെ സമാപനസമ്മേളനത്തില്‍ തടസ്സം നീക്കാനുള്ള വ്യവസ്ഥകളുള്‍പ്പെടുത്തിയുള്ള കരട് അവതരിപ്പിക്കുമെന്നാണ് വിവരം. റഷ്യയും ചൈനയും അടക്കമുള്ള ഏതാനും രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരടങ്ങുന്ന പാനലാണ് കരട് തയ്യാറാക്കുന്നത്.
ജൂലായ് അവസാനം ജി20 രാജ്യങ്ങളിലെ തൊഴില്‍മന്ത്രിമാരുടെ സമ്മേളനത്തിലും കരട് അവതരിപ്പിക്കും. സെപ്റ്റംബറില്‍ ജി20യുടെ സമാപനസമ്മേളനത്തില്‍ തീരുമാനമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
രാജ്യത്തെ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യങ്ങളായ യുഎഇ, യുഎസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് പല വിധത്തിലുള്ള തടസ്സങ്ങളാണ് ഉള്ളത്.
അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്‍ഡോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സികോ, കൊറിയ, റഷ്യ, സൗദി അറേബ്യ, ദക്ഷിണ ആഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്എ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി20യിലെ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."