മഴക്കാലമെത്തി; ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ അവഗണിക്കരുത്; അപകടം ഒഴിവാക്കാം
two wheeler ride during monsoon season
കേരളത്തിലേക്ക് കാലവര്‍ഷം എത്തിത്തുടങ്ങിയതോടെ സംസ്ഥാനത്തൊട്ടാകെ പരക്കെ മഴ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ശക്തിയേറിയ മഴയെ അവഗണിച്ച് പുറത്ത് ജോലിക്കും മറ്റും പോകേണ്ട സാഹചര്യമുണ്ട്. പൊതുഗതാഗതങ്ങളെ യാത്രക്കായി ആശ്രയിക്കാത്ത ബാക്കിയുളളവരില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളെയാണ് തങ്ങളുടെ യാത്രക്കായി ആശ്രയിക്കുന്നത്.എന്നാല്‍ മഴ സമയത്ത് റോഡിലൂടെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് വളരെ അപകടകരമായ കാര്യമാണ്. അതിനാല്‍ തന്നെ മഴക്കാലത്ത് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഴയത്ത് ക്ലിയര്‍ ഗ്ലാസുളള ഹെല്‍മെറ്റ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
മഴവെളളം കാരണം വിഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇത് വളരെ അത്യന്താപേക്ഷിതമാണ്. അതിനൊപ്പം തന്നെ സ്ട്രാപ്പില്ലാത്ത ഹെല്‍മെറ്റ്, ഇരുണ്ട ഗ്ലാസുളള ഹെല്‍മെറ്റ് മുതലായവയും സ്‌കൂട്ടര്‍,ബൈക്ക് മഴക്കാല യാത്രകളില്‍ നിന്നും തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. അതിനൊപ്പം തന്നെ വാഹനത്തില്‍ സഞ്ചരിക്കുന്ന വേളയില്‍ കുട പിടിച്ച് ഇരുചക്ര വാഹനം ഓടിക്കുന്ന രീതിയും വളരെ അപകടകരമാണ്.
അതുപോലെ തന്നെ മഴക്കാലത്ത് വേഗത്തില്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്താനായി വേഗതയില്‍ സഞ്ചരിക്കുന്നതും അപകടം വിളിച്ചു വരുത്തും എന്നതില്‍ സംശയമില്ല.ഇതിനൊപ്പം തന്നെ തേഞ്ഞു തീര്‍ന്ന ടയറുകള്‍, കാര്യക്ഷമമല്ലാത്ത ബ്രേക്കിങ് സംവിധാനം, ഹെഡ്‌ലൈറ്റ് മുതലായവയുടെ ഉപയോഗവും ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെ ജീവന്‍ അപകടത്തിലെത്തിച്ചേക്കാം. അതിനാല്‍ മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവയുടെ കാര്യക്ഷമത ഉറപ്പ് വരുത്തേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.
Content Highlights:two wheeler ride during monsoon season
മഴക്കാലമെത്തി; ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ അവഗണിക്കരുത്; അപകടം ഒഴിവാക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."