HOME
DETAILS

സോളാർ കേസിലെ യഥാർഥ കഥ പുറത്തുവരണം

  
backup
June 09 2023 | 20:06 PM

editorial-about-solar-case

ജനങ്ങൾക്ക് പൊള്ള വാഗ്ദാനം നൽകിയ കമ്പനിക്ക്, പെൺശരീരം പ്രതിഫലംപറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ഒത്താശ ചെയ്തുവെന്ന അറപ്പുളവാക്കുന്ന റിപ്പോർട്ടെഴുത്തിന്റെ പിന്നാമ്പുറത്ത് അതിനേക്കാൾ മലീമസമായ ഇടപെടലുകളായിരുന്നുവോയെന്ന് സംശയിക്കുന്ന വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അഞ്ചു കോടി പ്രതിഫലം പറ്റിയാണ് ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ ഉമ്മൻ ചാണ്ടിക്കെതിരേ റിപ്പോർട്ട് എഴുതിയതെന്ന സി. ദിവാകരന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ്, മുൻവിധിയോടെയുള്ള പെരുമാറ്റമാണ് കമ്മിഷനിൽ നിന്നുമുണ്ടായതെന്ന മുൻ ഡി.ജി.പിയുടെ വിമർശനം ഉയർന്നിരിക്കുന്നത്. ഇതേ ജുഡീഷ്യൽ റിപ്പോർട്ടിന്റെ പേരിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചവർക്ക് ഇപ്പോൾ എന്തു മറുപടി പറയാനുണ്ടെന്നതും പ്രസക്തമാണ്. സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ നൽകിയ റിപ്പോർട്ട് സംസ്ഥാനത്തെ രാഷ്ട്രീയ ധാർമികതയ്ക്കുമേൽ ഉയർന്ന വെല്ലുവിളിയായിരുന്നു.

കമ്മിഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സർക്കാർ സി.ബി.ഐക്ക് വിട്ട സോളാർ കേസിൽ ഒടുവിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയതോടെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് അപ്രസക്തമായ വിവാദം വീണ്ടും രണ്ടു പുസ്തകങ്ങളിലൂടെ പൊതുസമൂഹത്തിൽ ചർച്ചയായിരിക്കുകയാണ്.
സോളാർ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ യു.ഡി.എഫ് സർക്കാർ നിയമിച്ച ശിവരാജൻ കമ്മിഷന് കോടികൾ കൊടുത്തുവെന്ന് സി.പി.ഐ നേതാവ് സി. ദിവാകരൻ ആത്മകഥയിൽ എഴുതിയതിനെ തുടർന്നുള്ള വിവാദമാണ് സോളാർ കേസ് വീണ്ടും ചർച്ചക്കിടയാക്കിയത്. തന്റെ ആത്മകഥയിൽ ഇങ്ങനെ പറയുന്നില്ലെന്ന് ദിവാകരൻ അവകാശപ്പെടുമ്പോഴും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിലെല്ലാം കമ്മിഷനേയും റിപ്പോർട്ടിനേയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന വിധത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.


സോളാർ സമരകാലത്ത് എൽ.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം പരാജയമായിരുന്നുവെന്ന പരോക്ഷ സൂചനയും ദിവാകരൻ നൽകുന്നുണ്ട്. അതോടെ സി.പി.എമ്മും കോൺഗ്രസും രംഗത്തു വന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ കമ്മിഷനായിരുന്ന ശിവരാജൻ, സദാചാര പൊലിസ് ചമയുകയായിരുന്നുവെന്നും കമ്മിഷൻ തേടിയത് മസാലക്കഥകളായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ രംഗത്തുവന്നത്. കുറ്റവാളികളിൽ നിന്ന് സ്ത്രീ-പുരുഷ ബന്ധത്തിന്റെ മസാലക്കഥകൾ കിട്ടിയോ എന്നറിയാനായിരുന്നു കമ്മിഷന് താൽപര്യമെന്നാണ് ഹേമചന്ദ്രൻ സർവിസ് സ്‌റ്റോറിയിൽ എഴുതിയിരിക്കുന്നത്. സോളാർ കേസിൽ അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്ന ഹേമചന്ദ്രൻ ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ സ്വാഭാവികമായും പ്രാധാന്യമുണ്ട്. കമ്മിഷൻ മുൻവിധിയോടെയാണോ പെരുമാറിയതെന്ന സംശയമാണ് രണ്ടുപേരുടേയും പ്രതികരണങ്ങളിൽ നിന്ന് ഉയരുന്നത്. ഇത് കേരള സമൂഹത്തിൽ ഉയർന്നുവന്നിരിക്കുന്ന ആശങ്കയാണ്. ഇതിൽ വ്യക്തത വരുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. ഏതു രാഷ്ട്രീയ നേതാവിനെതിരേയും കെട്ടിച്ചമച്ചുണ്ടാക്കുന്ന ആരോപണത്തിൻമേൽ അന്വേഷണം നടത്തി സാധൂകരിക്കുന്ന റിപ്പോർട്ടുണ്ടാക്കാമെന്നത് ആശങ്കപ്പെടുത്തുന്നതാണ്. അതിലേക്ക് ലൈംഗികതകൂടി വിഷയമായി കടന്നുവരുമ്പോൾ രാഷ്ട്രീയത്തിന്റെ ധാർമികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.


ഒമ്പതു വർഷം യു.ഡി.എഫിനെ മുൾമുനയിൽ നിർത്തിയ രാഷ്ട്രീയ വിവാദമായിരുന്നു സോളാർ കേസ്. പരാതിക്കാരിയുടെ മാത്രം മൊഴി പരിഗണിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന കേസ്, സി.ബി.ഐക്ക് വിട്ട ഒന്നാം പിണറായി സർക്കാരിന്റെ നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന ആരോപണം ഉയർന്നിരുന്നു. സൗരോർജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാനെന്ന പേരിൽ പലരിൽ നിന്നും ഒരു വനിത ഉൾപ്പെടെയുള്ളവർ കോടികൾ തട്ടിയെടുത്തുവെന്നാണ് സോളാർ കേസ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾക്ക് ഇവരുമായി ബന്ധമുണ്ടെന്ന വിവരമാണ് കേസ് വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്കും പ്രക്ഷോഭത്തിലേക്കും കേരളക്കരയെ കൊണ്ടുപോയത്. ഉമ്മൻ ചാണ്ടി സർക്കാർ തന്നെയാണ് ജുഡീഷ്യൽ കമ്മിഷനെ അന്വേഷണത്തിന് നിയോഗിച്ചത്. നാലു വർഷത്തിനുശേഷം റിപ്പോർട്ട് സമർപ്പിച്ചപ്പോൾ എൽ.ഡി.എഫ് ആയി ഭരണത്തിൽ. ഈ റിപ്പോർട്ട് പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് കൈമാറിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് കേസിലെ ലൈംഗികാരോപണങ്ങൾ മാത്രം അന്വേഷിക്കാൻ സി.ബി.ഐയെ ഏൽപ്പിച്ചത്. ഇതിനു മുമ്പുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു അടൂർ പ്രകാശ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. വേങ്ങര ഉപതെരഞ്ഞെടുപ്പു പ്രചാരണ സമയത്തായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരേ ആദ്യ അന്വേഷണ ഉത്തരവ്. ഇതെല്ലാം വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പു പോരാട്ടത്തിന് സോളാറിലെ ലൈംഗികതയെ എൽ.ഡി.എഫും സി.പി.എമ്മും ആയുധമായി കണ്ടിരുന്നുവെന്നു തന്നെയാണ്.


ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണം നീണ്ടതും ഇതേ വഴികളിലൂടെയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വ്യക്തികളുടെ സ്വകാര്യതകളിലേക്ക് കടന്നുകയറാനുള്ള വ്യഗ്രത തുടക്കംമുതലേ കമ്മിഷൻ കാണിച്ചിരുന്നുവെന്നാണ് ഹേമചന്ദ്രൻ പറയുന്നത്. ഒരു കുട്ടിയുടെ പിതൃത്വം നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ എന്ന ചോദ്യം പോലും ഉദ്യോഗസ്ഥർക്ക് അഭിമുഖീകരിക്കേണ്ടി വന്നുവെന്ന് ഹേമചന്ദ്രൻ എഴുതുന്നു. സത്യത്തിൽ ഒരു കമ്മിഷന്റെ അന്വേഷണ ത്വരയല്ല ഈ ചോദ്യത്തിന്റെ ഉള്ളടക്കം. ഉള്ളിൽ ഒതുക്കിയ ഏകപക്ഷീയതയുടെ അടങ്ങാത്ത പ്രകടനമാണ്.
കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്ക് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയതോടെ സർക്കാർ നേരിട്ടത് കനത്ത തിരിച്ചടി തന്നെയായിരുന്നു. ഇപ്പോൾ ഈ അന്വേഷണത്തിന് ആധാരമായ ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ടും വളഞ്ഞവഴിയിലൂടെ ഉള്ളതാണെന്ന വിവരം പുറത്തുവരുമ്പോൾ നമ്മുടെ രാഷ്ട്രീയ സംസ്‌കാരത്തിനു ഏൽക്കുന്ന വലിയ തിരിച്ചടി തന്നെയാണിത്. ഉമ്മൻ ചാണ്ടിയും കോൺഗ്രസും ഒമ്പതു വർഷം അനുഭവിച്ച ദുരാരോപണത്തിന്റ ശുദ്ധീകരണത്തിനുള്ള അവസരമായി വേണം ഇപ്പോളിതിനെ കാണാൻ. എന്നാൽ ഗ്രൂപ്പ് പോരിലും വാക്‌പോരിലും മുഴുകിയിരിക്കുന്ന കോൺഗ്രസ് നേതാക്കൾ ഇതൊന്നും ഗൗരവമായി കാണുന്നില്ലെന്നതാണ് ഇപ്പോഴും തലയുയർത്തി തന്നെ നിൽക്കാൻ സി.പി.എമ്മിനെ പ്രാപ്തമാക്കുന്നത്.

Content Highlights: Editorial about solar case


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  10 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  10 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  10 days ago