കെ.എസ്.ആര്.ടി.സി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
പീരുമേട്: കെ.എസ്.ആര്.ടി.സി ബസ് ദിശതെറ്റിയെത്തി നിയന്ത്രണം വിട്ട് ലോറിയിലിടിച്ച ശേഷം തെന്നി നീങ്ങി വൈദ്യുത പോസ്റ്റിലിടിച്ചുനിന്നു. അഗാധമായ കൊക്കയിലേക്ക് മറിയാതെ ഒഴിവായത് വന്‍ ദുരന്തം.
ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി യാത്രക്കാരും നാട്ടുകാരും ആരോപിച്ചതോടെ ഡ്രൈവര്‍ അപകട സ്ഥലത്തു നിന്നും മുങ്ങി.
കോട്ടയം -ചെമ്മണ്ണാര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ എസ് ആര് ടി സി ബസാണ് ഇന്നലെ വൈകിട് 6.10 ഓടെ മുറിഞ്ഞപുഴ ജംഗ്ഷനില്‍ വച്ച് അപകടത്തില്‍ പെട്ടത്.
മുന്നില്‍ ഓടിയിരുന്ന ടിപ്പര്‍ ലോറിയെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് നീങ്ങിയ ബസ് ഇലക്ട്രിക് പോസ്റ്റിനടുത്തെത്തി നില്‍ക്കുകയായിരുന്നു.
ബസില്‍ അന്‍പതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിലാണ് വാഹനമോടിച്ചിരുന്നതെന്നുമാരോപിച്ച് യാത്രക്കാരും നാട്ടുകാരും ബഹളം കുട്ടി.
എന്നാല്‍ പുറകെവന്ന കോട്ടയത്തേക്കുള്ള കെ.എസ്.ആര്.ടി.സി ബസില്‍ കയറി ഡ്രൈവര്‍ രക്ഷപെട്ടു.
ഹൈവേ പൊലിസും പെരുവന്താനം പൊലിസും സ്ഥലത്തെത്തിയെങ്കിലും ബസ് ഡ്രൈവറെ എത്തിക്കണമെന്നും വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെട് നാട്ടുകാര്‍ ശക്തമായ പ്രതിഷേധം രാത്രിയും തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."