'അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യം വിടണം'; അന്ത്യശാസനവുമായി ചൈന
അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യം വിടണം'; അന്ത്യശാസനവുമായി ചൈന
ബീജിങ്: അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് രാജ്യം വിട്ട് പോകണമെന്നാവശ്യപ്പെട്ട് ചൈന. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് എത്രയുംവേഗം രാജ്യം വിട്ടുപോകാന്‍ ചൈന നിര്‍ദേശം നല്‍കിയത്.
ചൈനയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരോട് ഇന്ത്യ 'അന്യായവും വിവേചനപരവുമായ പെരുമാറ്റം' കാണിക്കുന്നുവെന്ന് ചൈന ആരോപിച്ചു, കൂടാതെ രാജ്യത്ത് അവശേഷിക്കുന്ന രണ്ട് ചൈനീസ് സ്റ്റേറ്റ് മീഡിയ ജേണലിസ്റ്റുകള്‍ക്ക് വിസ പുതുക്കാന്‍ ഇന്ത്യ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനുള്ള പ്രതികാര നടപടിയായാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് രാജ്യംവിട്ടുപോകാന് ചൈന ആവശ്യപ്പെടുന്നതെന്നാണ് സൂചന.
ഇന്ത്യയില്‍ ഒരു ചൈനീസ് പത്രപ്രവര്ത്തകന് അവശേഷിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞിരുന്നു. ചൈനയുടെ വിദേശകാര്യ മന്ത്രാലയമോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമോ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല. ചൈനയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഒരു തടസവുമില്ലാതെ ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ഈ മാസം ആദ്യം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വിസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."