'പാല്‍' ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ വരുമോ? ഇതാ ഞെട്ടിക്കുന്ന പരീക്ഷണ വാര്‍ത്തകള്‍
maybe milk can be used as automobile fuel
പാല്‍ കൊണ്ട് എന്തൊക്കെയാണ് ഉപകാരങ്ങള്‍ എന്നത് നമുക്ക് ആരും പറഞ്ഞ് തരേണ്ട കാര്യമില്ല. വൈറ്റമിന്‍ ഡിയും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്ന പാലിനെ ഒരു സമീകൃതാഹാരമായും മറ്റ് ഭക്ഷ്യ വസ്തുക്കളുമായിട്ടൊക്കെ നാം ഉപയോഗിക്കാറുണ്ട്. കൂടാതെ സൗന്ദര്യ വര്‍ദ്ധനവിനുളള മാര്‍ഗമായും ചിലര്‍ പാലിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.എന്നാല്‍ വാഹനങ്ങള്‍ ഓടിക്കാനുളള ഇന്ധനമായി പാല്‍ ഉപയോഗിച്ചാല്‍ എങ്ങനെയിരിക്കും? അമേരിക്കയിലെ മിഷിഗണ്‍ സ്‌റ്റേറ്റിലുളള ഒരു കൂട്ടം ക്ഷീരകര്‍ഷകരാണ് പാലിനെ ഇന്ധനമാക്കുന്നതിനുളള പരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഒന്റാരിയോയില്‍ പ്രവര്‍ത്തിക്കുന്ന പാലില്‍ നിന്ന് വോഡ്ക്കയുണ്ടാക്കുന്ന ഒരു ഡിസ്റ്റലറിയുമായിട്ടാണ് മിഷിഗണിലെ ക്ഷീര കര്‍ഷകര്‍ ഇന്ധന നിര്‍മാണത്തിനായി ഒന്നിച്ചിരിക്കുന്നത്. അള്‍ട്രാ ഫില്‍റ്ററിങ് പ്രക്രിയയില്‍ ഉല്‍പന്നമായി പുറത്ത് വരുന്ന മില്‍ക്ക് പെര്‍മീറ്റ്, യീസ്റ്റില്‍ ചേര്‍ത്ത് എഥനോള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഡയറി ഡിസ്റ്റിലറി അവകാശപ്പെടുന്നത്. ഫെലിക്‌സ് ഫ്യുവല്‍ വാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന എഥനോളിന്റെ നിര്‍മാണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് 41 മില്യണ്‍ ഡോളറിന്റെ പുതിയ പ്ലാന്റ് തുറക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഇന്ത്യയിലും ഫെബ്രുവരിയില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രാള്‍ അവതരിപ്പിച്ചിരുന്നു. ബ്ലെന്‍ഡഡ് പെട്രാള്‍ എന്ന പദ്ധതിയുടെ പേരിലാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചിരിക്കുന്നത്.
Content Highlights:maybe milk can be used as automobile fuel
'പാല്‍' ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ വരുമോ? ഇതാ ഞെട്ടിക്കുന്ന പരീക്ഷണ വാര്‍ത്തകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."