HOME
DETAILS
MAL
കഥാചര്‍ച്ച നടത്തി
backup
August 23 2016 | 18:08 PM
കണിയാമ്പറ്റ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ അക്ഷരവേദിയുടെ ആഭിമുഖ്യത്തില്‍ കഥാചര്‍ച്ച സംഘടിപ്പിച്ചു.
പ്രശസ്ത എഴുത്തുകാരന് യു.കെ കുമാരന്റെ 'ഓരോ വിളിയും കാത്ത് ' എന്ന കഥയാണ് ചര്‍ച്ച ചെയ്തത്. ഊഷരമാക്കപ്പെടുന്ന സമകാലിക ലോകത്തെ നന്മകൊണ്ട് തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്ന കഥയാണിതെന്ന് ചര്‍ച്ച വിലയിരുത്തി. ചര്‍ച്ചയില്‍ കഥാകൃത്ത് യു.കെ കുമാരന് ഫോണിലൂടെ വിദ്യാര്‍ഥികളുമായി സംവദിച്ചു.
കഥാകൃത്ത് കെ.എസ് പ്രേമന് ഉദ്ഘാടനം ചെയ്തു. വിനോദ് പുല്ലഞ്ചേരി അധ്യക്ഷനായി. ഫാത്തിമ ഷഫ്ന കഥാവതരണം നടത്തി. എം. വസന്ത, വി. രാമചന്ദ്രന്, ഷാജി പുല്‍പ്പള്ളി, എന്‍. അബ്ദുല്‍ ഗഫൂര്‍, കാവ്യ ബാലകൃഷ്ണന്, പി.ആര് അനുപമ, ദിയ ആര്.ബി, ഫാത്തിമ ഫെമിന, മുഹമ്മദ് അന്സിഫ്, ദിയ ബിന്‍ജില സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."