HOME
DETAILS
MAL
റോഡില്‍ മാലിന്യം: നടപടി വേണമെന്ന് പഞ്ചായത്ത്
backup
August 23 2016 | 18:08 PM
ഈരാറ്റുപേട്ട: തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള തീക്കോയി -വാഗമണ്‍ റോഡ് സൈഡില്‍ രാത്രി കാലങ്ങളില്‍ അറവു ശാല മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായി.മാലിന്യ നിക്ഷേപം സംബന്ധിച്ച് ഈരാറ്റുപേട്ട പൊലിസില്‍ പഞ്ചായത്ത് പരാതി നല്‍കിയിട്ടുണ്ട്.
തീക്കോയി പി.എച്ച്. സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മാലിന്യ നിക്ഷേപ സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറിയിട്ടുണ്ട്.തെരുവ്നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലെമാലിന്യ നിക്ഷേപം കര്‍ശനമായി നിരോധിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."