ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിട്ട് 3 മാസം; കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം ചുമന്ന് ഇറക്കി
ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിട്ട് 3 മാസം; കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം ചുമന്ന് ഇറക്കി
കാസര്‍ഗോഡ്:ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെത്തുടര്‍ന്ന് മൃതദേഹം ആറാം നിലയില്‍ നിന്ന് ചുമന്ന് ഇറക്കി. ബേക്കല്‍ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് ചുമന്നിറക്കിയത്. ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തരഹിതമായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. പുതിയ ലിഫ്റ്റിന്റെ നിര്‍മാണത്തില്‍ മെല്ലെപ്പോക്കെന്നും പരാതിയുണ്ട്.
ലിഫ്റ്റ് തകരാറിലായതിനെത്തുടര്‍ന്ന് മുന്‍പും ജനറല്‍ ആശുപത്രിയില്‍ മൃതദേഹം ചുമന്നിറക്കിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇടപെട്ട് ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി പണം അനുവദിക്കുകയും ചെയ്തിരുന്നു.
അഞ്ച്, ആറ് നിലകളിലാണ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി തുടങ്ങി പ്രധാന വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. റാമ്പ് ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതുമെല്ലാം ചുമന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."