ട്രൂ കോളര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ഇതാ കാത്തിരുന്ന ആ ഫീച്ചര്‍ എത്തിപ്പോയി
ട്രൂ കോളര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വളരെ നിരാശ നല്‍കിയ സംഭവമായിരുന്നു ആപ്പില്‍ നിന്നും കോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ ഒഴിവാക്കിയത്. ഗൂഗിള്‍, ആപ്പിള്‍ മുതലായ ഒ.എസ് കമ്പനികള്‍ ഉപഭോക്താക്കളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോള്‍ റെക്കോഡിങ് പോലുളളവക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതോടെയാണ് ട്രൂ കോളര്‍ ഈ ഫീച്ചറുകള്‍ എടുത്ത് കളഞ്ഞത്. എന്നാലിപ്പോള്‍ വീണ്ടും കോള്‍ റെക്കോഡിങ് ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രൂ കോളര്‍. നിലവില്‍ യു.എ.സില്‍ ഏകദേശം 350 ദശലക്ഷത്തോളം വരുന്ന സജീവ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ട്രൂ കോളര്‍ എ.ഐ പവേര്‍ഡ് കോള്‍ റെക്കോഡിങ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ സേവനം സൗജന്യമല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിന് പുറമെ നമ്മുടെ കോളുകളെ ടെക്‌സ്റ്റ് മെസേജുകളായി മാറ്റുന്ന സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്.വരുന്ന മാസങ്ങളില്‍ ട്രൂ കോളര്‍ ഈ ഫീച്ചറുകള്‍ മറ്റ് രാജ്യങ്ങളിലേക്കും അവതരിപ്പിക്കും എന്നാണ് സൂചനകള്‍.
അതേസമയം ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ പ്രക്രിയ അല്‍പ്പം സങ്കീര്‍ണ്ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍കമിംഗ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ ഇന്‍കമിംഗ് കോളിന് ആന്‍സര്‍ നല്‍കുന്നതിനൊപ്പം ട്രൂകോളര്‍ ആപ്പ് തുറന്ന് സെര്‍ച്ച് ടാബിലേക്ക് പോവുകയും വേണം. ഇതിനുശേഷം കോള്‍ റെക്കോര്‍ഡ് ചെയ്യുക ബട്ടണില്‍ ടാപ്പുചെയ്ത് റെക്കോര്‍ഡിങ് ലൈനിലേക്ക് വിളിക്കാം. കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നതിന് ട്രൂകോളര്‍ നല്‍കിയിരിക്കുന്ന പ്രത്യേക നമ്പറാണിത്. ഇത് ചെയ്തുകഴിഞ്ഞാല്‍, കോള്‍ സ്‌ക്രീന്‍ ആ രണ്ട് കോളുകളും ലയിപ്പിക്കുന്നതിനുള്ള ഓപ്ഷന്‍ നല്‍കും.
ഔട്ട്ഗോയിങ് കോളുകള്‍ക്കായി ഉപയോക്താക്കള്‍ക്ക് ട്രൂകോളര്‍ ആപ്പിലേക്ക് നാവിഗേറ്റ് ചെയ്യാനും 'റെക്കോര്‍ഡ് എ കോള്‍' ഓപ്ഷന്‍ കണ്ടെത്താന്‍ സെര്‍ച്ച് ടാബ് ഉപയോഗിക്കാനും കഴിയും. റെക്കോര്‍ഡിംഗ് ലൈനിലേക്ക് വിളിച്ചതിന് ശേഷം, കോണ്‍ടാക്റ്റ് തിരഞ്ഞെടുത്തോ, ആവശ്യമുള്ള നമ്പര്‍ നേരിട്ട് നല്‍കിയോ കോള്‍ ചേര്‍ക്കാനാകും. ആന്‍ഡ്രോയിഡിനുള്ള ട്രൂകോളറില്‍ കോള്‍ റെക്കോര്‍ഡിങ് ആക്ടിവേറ്റാക്കാനായി ട്രൂകോളറിന്റെ ഡയലറില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഒരു സമര്‍പ്പിത റെക്കോര്‍ഡിങ് ബട്ടണ്‍ ഉണ്ട്. അതുപയോഗിച്ചാല്‍ മതിയാകും.
Content Highlights:truecaller brings back call recording feature and many more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."