തികച്ചും സ്വതന്ത്രന്; ഒരു രാഷ്ട്രീയത്തിനും അടിമയല്ല: സംവിധായകന് രാമസിംഹന് അബൂബക്കര്‍ ബി.ജെ.പി വിട്ടു
സംവിധായകന് രാമസിംഹന് അബൂബക്കര്‍ ബി.ജെ.പി വിട്ടു
തിരുവനന്തപുരം: സംവിധായകന് രാമസിംഹന് അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫേസ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്. താന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തില്‍ നിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു.
പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. രാജിക്കത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കൈമാറി.
സംവിധായകന് രാജസേനനയും നടന് ഭീമന് രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സിനിമാ രംഗത്തുനിന്നുള്ള രാമസിംഹനും ബിജെപിയില്‍നിന്ന് രാജിവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ..
ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ....
എല്ലാത്തിൽ നിന്നും മോചിതനായി..
ഒന്നിന്റെ കൂടെമാത്രം,ധർമ്മത്തോടൊപ്പം
ഹരി ഓം..
director-ramasimhan-aboobakker-leaves-bjp.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."