ഉഗാണ്ടയിലെ സ്കൂളില്‍ വിമത പോരാളികളുടെ ആക്രമണം: 41പേരെ ചുട്ടുകൊന്നു
ഉഗാണ്ടയിലെ സ്കൂളില്‍ വിമത പോരാളികളുടെ ആക്രമണം: 41പേരെ ചുട്ടുകൊന്നു
കംപാല: പടിഞ്ഞാറന്‍ ഉഗാണ്ടയിലെ ഒരു സ്കൂളില്‍ വിമത അലെയ്ഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്)നടത്തിയ ആക്രമണത്തില്‍ 41 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ 38 പേര് വിദ്യാര്‍ഥികളാണ്. കോംഗോയുടെ അതിര്‍ത്തി പ്രദേശത്തുള്ള സെക്കന്‍ഡറി സ്കൂളില്‍ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായതെന്ന് പോണ്ട്വെ ലുബിറിഹ മേയര്‍ സെല്‍വെസ്റ്റ് മാപോസ് അറിയിച്ചു.
മരിച്ചവരില്‍ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥനും രണ്ടു പേര് നാട്ടുകാരുമാണ്.നിരവധിപേരെ തടവുകാരായി തട്ടിക്കൊണ്ടുപോയി. സ്കൂള്‍ ഡോര്‍മെട്രിയും സ്റ്റോര്‍ റൂമും അക്രമികള്‍ അഗ്നിക്കിരയാക്കി. സ്കൂളിനു നേരെ ബോംബ് എറിയുകയും ചെയ്തു. ചിലരെ വെട്ടിയും വെടിവച്ചുമാണ് കൊലപ്പെടുത്തിയത്.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നാണു റിപ്പോര്‍ട്ട്.ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."