HOME
DETAILS

അർഹിക്കുന്ന മാപ്പ്

  
backup
June 17 2023 | 18:06 PM

editorial-about-oommen-chandy

അരനൂറ്റാണ്ടു കാലം കേരള രാഷ്ട്രീയത്തിലെ തൂണിലും തുരുമ്പിലും പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് ഉണ്ടായിരുന്നു. 2016ലെ തോല്‍വിയോടെ മുഖം കുനിച്ച് ഇറങ്ങിപ്പോകേണ്ടിവന്ന ഉമ്മന്‍ചാണ്ടിക്കു മുമ്പില്‍ കേരളം തല കുമ്പിട്ട് നില്‍ക്കുകയാണിപ്പോൾ. മുന്നില്‍ നിന്നത് സ്ത്രീയായതുകൊണ്ടു മാത്രം കേരളം ആഘോഷിച്ച ഒരു കേസും നടപടികളും ഇപ്പോള്‍ രാഷ്ട്രീയബോധത്തെ തുറിച്ചു നോക്കുകയാണ്. അന്ന് അത് ആഘോഷിച്ചവര്‍ ഇന്ന് മാധ്യമങ്ങളെ നല്ല ശീലം പഠിപ്പിക്കുന്നുവെന്നതാണ് ലോക തമാശ.


ഭരണത്തിന്റെ സുതാര്യതയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം വാങ്ങാന്‍ പോയപ്പോള്‍ പോലും ഉമ്മന്‍ചാണ്ടി വെളുത്ത ഖദര്‍ മുണ്ടിലും കുപ്പായത്തിലുമായിരുന്നു. കരുത്തും കരുതലുമായി അതിവേഗം ബഹുദൂരം മുന്നേറിയ കുഞ്ഞൂഞ്ഞിന് കാലിടറിപ്പോയ സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് സി. ദിവാകരന്റെയും മുന്‍ ഡി.ജി.പി ഹേമചന്ദ്രന്റെയും വെളിപ്പെടുത്തലുകള്‍ കേരളം കേട്ടു. ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഇത് ഏറ്റുപിടിക്കാന്‍ കോണ്‍ഗ്രസില്‍ പോലും ആളുണ്ടായില്ല. ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവേണ്ടി സെക്രട്ടേറിയറ്റ് വളഞ്ഞ ഇടതുമുന്നണി പെട്ടെന്ന് ആരോ ആരോടോ എത്തിയ ധാരണപ്പുറത്ത് സമരം നിര്‍ത്തിപ്പോയി എന്നായിരുന്നു സി.പി.ഐ നേതാവ് ദിവാകരന്റെ മൊഴി. ജസ്റ്റിസ് ശിവരാജന്റെ വിശ്വാസ്യതയെ ഹേമചന്ദ്രന്‍ ചോദ്യം ചെയ്യുന്നു.


പുതുപ്പള്ളിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ കെ.എസ്.യുവിന്റെ യൂനിറ്റ് പ്രസിഡന്റായി തുടങ്ങിയ രാഷ്ട്രീയം പടിപടിയായിത്തന്നെയാണ് മുന്നേറിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്.
ഉമ്മന്‍ചാണ്ടി 1970ലാണ് പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാവുന്നത്. സിറ്റിങ് എം.എല്‍.എ സി.പി.എമ്മിലെ ഇ.എം ജോര്‍ജിനെ 7288 വോട്ടിന് പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2011ല്‍ സുജ സൂസന്‍ ജോര്‍ജിനെതിരേ കിട്ടിയ 33255 വോട്ടാണ് ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ കിട്ടിയ ഏറ്റവും വലിയ ഭൂരിക്ഷം. ഏറ്റവും ഒടുവില്‍ ജെയ്ക് സി. തോമസിനെതിരേ അധികം കിട്ടിയത് 9044 വോട്ട്.

പക്ഷേ തോല്‍വി രുചിച്ചിട്ടില്ല. 1977ല്‍ തന്നെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി. ആഭ്യന്തരവും ധനവും പലപ്പോഴായി കൈകാര്യം ചെയ്ത ഇദ്ദേഹം 1994ല്‍ രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കരുണാകര സര്‍ക്കാരില്‍നിന്ന് രാജിവയ്ക്കാനും മടിച്ചില്ല.
2001ല്‍ മുഖ്യമന്ത്രിയായ എ.കെ ആന്റണി, 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജിവച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയാണ് പകരം വന്നത്. യഥാര്‍ഥ എ ഗ്രൂപ്പുകാരനിലേക്ക് എത്തി എന്നര്‍ഥം. കോണ്‍ഗ്രസിലെ ഭാഗപ്പോരില്‍ ആന്റണി ഗ്രൂപ്പ് എന്നാണ് അറിയപ്പെട്ടതെങ്കിലും ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ചാണ്ടിയും ആര്യാടൻ മുഹമ്മദുമൊക്കെയാണ്. 2006 മുതല്‍ 11 വരെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിക്ക് 2011ലെ മുഖ്യമന്ത്രി പദം തളികയില്‍വച്ചു നീട്ടിയതായിരുന്നു.

പക്ഷേ ഭൂരിപക്ഷം വെറും മൂന്ന്. എന്നിട്ടും കാലാവധി പൂര്‍ത്തിയാക്കുകയും ഉപതെരഞ്ഞെടുപ്പുകളെല്ലാം ജയിക്കുകയും ചെയ്തു.
2004ല്‍ മുഖ്യമന്ത്രിയായിരിക്കെയാണ് അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം അവതരിപ്പിച്ചത്. സംസ്ഥാനത്തൊട്ടാകെ ഓടിനടന്ന് ജനസമ്പര്‍ക്ക പരിപാടികളിലൂടെ തരംഗം ഉണ്ടാക്കാന്‍ ശ്രമിക്കയും ചെയ്തു. ചീകാത്ത മുടിയും കൈയിലെ ഫയലുകളുമായി ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം എതിരാളികളെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു. തന്ത്രങ്ങളുടെ രാജാവായിരിക്കുമ്പോഴും എളിമയും പരസ്പരാശ്ലേഷത്തിന്റെ മന്ത്രങ്ങളും കൊണ്ടുനടന്ന ഉമ്മന്‍ചാണ്ടി സോളാറിന്റെ കാര്യത്തില്‍ പതറി എന്നതില്‍ തര്‍ക്കമില്ല.


ജുഡീഷ്യല്‍ അന്വേഷണമെന്നല്ല ഏത് അന്വേഷണവും പ്രഖ്യാപിക്കുമ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് ലഭ്യമാക്കാനുള്ള നീക്കവും ഒപ്പം നടക്കും. ഇടതുഭരണ കാലത്ത് ആനുകൂല്യങ്ങള്‍ ലഭിച്ച ജസ്റ്റിസ് ശിവരാജനെ പ്രത്യേകിച്ചൊരു പരിഗണനാവിഷയങ്ങളും നല്‍കാതെ കമ്മിഷനായി നിയമിക്കുകയായിരുന്നു. ഇവിടെയാണ് ഉമ്മന്‍ചാണ്ടിക്ക് പിഴച്ചത്. മുന്‍ ഡി.ജി.പി നിരീക്ഷിച്ച പോലെ ഒട്ടും പ്രസക്തമല്ലാത്ത പൈങ്കിളിക്കഥകളെ ശിവരാജന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി. ഈ ഭാഗങ്ങളെല്ലാം റിപ്പോര്‍ട്ടില്‍നിന്ന് നീക്കം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതു തന്നെ റിപ്പോര്‍ട്ടിനെ അപ്രസക്തമാക്കി. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് പിണറായി വിജയന്‍ സോളാര്‍ റിപ്പോര്‍ട്ടിനെ മുന്നില്‍വച്ച് ഉമ്മന്‍ചാണ്ടിക്കെതിരേ കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത്. പല ഉദ്യോഗസ്ഥര്‍ മാറിമാറി അന്വേഷിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ പോയപ്പോള്‍ സി.ബി.ഐക്ക് വിടുകയാണ് പിണറായി ചെയ്തത്. അവരും കൈ മലര്‍ത്തി.


പാമോലിന്‍ ഇറക്കുമതിയുടെയും വിഴിഞ്ഞം പോര്‍ട്ടിന്റെയും പാറ്റൂര്‍ ഭൂമിയുടെയും പേരില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ കേസുകള്‍ എടുത്തിരുന്നു. എല്ലാം ഇടതുപക്ഷ ഭരണകാലത്തുതന്നെ അന്വേഷിച്ചു. ഒന്നിലും കഴമ്പില്ലെന്ന് കണ്ട് പൂട്ടിവച്ചതാണ്. സരിതയുടെ വാക്കും കേട്ട് സി.ഡി കണ്ടെത്താന്‍ കോയമ്പത്തൂരിലേക്ക് ലൈവ് വണ്ടി ഓടിച്ചവർ ഇപ്പോഴും മാധ്യമ ധർമത്തെക്കുറിച്ച് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഉമ്മന്‍ചാണ്ടിയോട് മാപ്പു പറഞ്ഞാല്‍ അത് സ്വാഭാവിക നീതി മാത്രമാകും.

Content Highlights:Editorial About Oommen Chandy


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago