ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
കോട്ടയം: ലൂര്‍ദ് പബ്ളിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പതിമൂന്നാമത് ലൂര്‍ദിയന്‍ ഇന്റര്‍സ്കുള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് അര്‍ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു.
ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ തുടങ്ങിയ സമ്മേളനത്തില്‍ മാനേജര്‍ റവ. ഡോ. ജോസഫ് മണക്കളം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ റവ. ഫാ. മനോജ് കറുകയില്‍ സ്വാഗത പ്രസംഗം നടത്തി ജില്ലാ ബാസ്കറ്റ് ബോള്‍ അസ്സോസ്സിയേഷന്‍ എക്സിക്യൂട്ടീവ് മെമ്പര്‍ ആന്റണി മാത്യൂസ് പതാക ഉയര്‍ത്തി, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡോ. പി.ആര് സോന മുഖ്യാതിഥിയായിരുന്നു, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാര്‍, ട്രുസ്ടിമാരായ ഡോ. മാത്യു പാറക്കല്‍, കെ.എ എബ്രഹാം കല്ലറക്കല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കണ്‍വീനര്‍ ബി. സുരേഷ്കുമാര്‍ നന്ദി പറഞ്ഞു.ഉദ്ഘാടന മത്സരത്തില്‍ ലൂര്‍ദ് കോട്ടയം സെന്റ്. മേരീസ് ചമ്പക്കുളത്തിനെ (30-16) പരാജയപ്പെടുത്തി. ലൂര്‍ദിന്റെ അതുല്‍ തോമസ് കുര്യന് (10 പോയിന്റ്) സെന്റ്. മേരീസ് ചമ്പക്കുളത്തിന്റെ നെല്‍വിന്‍ കെ. കുര്യാക്കോസ് (10 പോയിന്റ്) എന്നിവര്‍ ടോപ് സ്കോറര്‍മാരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."