HOME
DETAILS

മാണിയുടെ തിരിച്ചുപോക്കിന് തടയിടാന്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വാഗ്ദാന പെരുമഴ

  
backup
August 23, 2016 | 7:05 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

കൊല്ലം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫിലേയ്ക്കു തിരിച്ചുപോകുന്നത് തടയാന്‍ സി.പി.എമ്മും ബി.ജെ.പിയും നീക്കംതുടങ്ങി. തല്‍ക്കാലം പ്രശ്‌നാധിഷ്ഠിത സഹകരണവും പിന്നീട് ഇടതുമുന്നണി പ്രവേശനവുമാണ് സി.പി.എം മാണിക്കു നല്‍കിയ വാഗ്ദാനം. മകന്‍ ജോസ് കെ. മാണിയെ കേന്ദ്രസഹമന്ത്രിയാക്കാമെന്നു മാത്രമല്ല, മാണിയുടെ നോമിനിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനാക്കാമെന്നും വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാണിയുടെ പ്രതിനിധികളെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാക്കാമെന്നുമുള്ള വ്യക്തമായ ഉറപ്പാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.

കൂടാതെ എന്‍.ഡി.എയില്‍ നേരിട്ട് ഉള്‍പ്പെടുത്തുകയും മാണി തയാറാണെങ്കില്‍ അദ്ദേഹത്തെ കേരളത്തിലെ എന്‍.ഡി.എ ചെയര്‍മാനുമാക്കും. ഒപ്പം മാണിയുടെ ഒന്നോരണ്ടോ നോമിനികള്‍ക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. മാണിയെ കൂടെക്കൊണ്ടുവരുന്നതില്‍ വിജയിച്ചാല്‍ അതിനു നേതൃത്വം നല്‍കുന്ന സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്രത്തില്‍ പാര്‍ട്ടി പദവികളോ മറ്റു സ്ഥാനങ്ങളോ നല്‍കുമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. മാണി എന്‍.ഡി.എയിലേക്കു പോയാല്‍ പി.ജെ ജോസഫും മോന്‍സ് ജോസഫും യു.ഡി.എഫിലേയ്ക്കു തിരിച്ചുപോയേക്കുമെന്നു മനസിലാക്കി അവര്‍ക്കുമുണ്ട് കൈനിറയെ വാഗ്ദാനങ്ങള്‍.

എന്നാല്‍, മാണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ബന്ധം ഇപ്പോഴും നിലനിര്‍ത്തുന്നതും കേന്ദ്രത്തില്‍ യു.പി.എയുടെ ഭാഗമായി തുടരുന്നതും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. കേന്ദ്രത്തില്‍ പ്രശ്‌നാധിഷ്ഠിത പിന്തുണയെന്ന് പറഞ്ഞെങ്കിലും ജോസ് കെ. മാണി ലോക്‌സഭയിലും ജോയി എബ്രഹാം രാജ്യസഭയിലും യു.പി.എയുടെ ഭാഗമായാണ് തുടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാകട്ടെ യു.ഡി.എഫുമായുള്ള ബന്ധം വേര്‍പെടുത്തി പ്രാദേശിക നേതാക്കള്‍ക്ക് ലഭിച്ച പദവികള്‍ നഷ്ടപ്പെടുത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും മാണിക്കുണ്ട്. അത് പരിഹരിക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തില്‍ വീതംവയ്ക്കാന്‍ ബി.ജെ.പിക്കോ കേന്ദ്ര സര്‍ക്കാരിനോ പദവികളുമില്ല.

എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാണിയുടെ പിന്തുണ നഷ്ടപ്പെട്ടാല്‍ യു.ഡി.എഫിന് ഭരണം പോകാവുന്ന സ്ഥലങ്ങളില്‍ തങ്ങളുടെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസിന് അധികാരം ഉറപ്പാക്കാമെന്നാണ് സി.പി.എം നല്‍കിയിട്ടുള്ള ഉറപ്പ്. ബി.ജെ.പിയുടെ കൂടെ പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും അടുത്ത അഞ്ചുവര്‍ഷം കേരളം ഭരിക്കുന്ന ഇടതുമുന്നണിയുമായി സഹകരിക്കുന്നതിത് ഗുണംചെയ്യുമെന്നും ബോധ്യപ്പെടുത്താന്‍ സി.പി.എമ്മിന്റെ വിശ്വസ്തര്‍ ശ്രമം നടത്തുന്നുണ്ട്. മാണിയുടെമേല്‍ വലിയ സ്വാധീനമുള്ള ക്രിസ്ത്യന്‍ സഭാ നേതൃത്വത്തെയും സ്വാധീനിക്കാന്‍ സി.പി.എം നീക്കംനടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐയുടെ എതിര്‍പ്പ് സി.പി.എം മുഖവിലക്കെടുക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  14 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  14 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  14 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  14 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  14 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  14 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  14 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  14 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  14 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  14 days ago