പ്ലസ് വണ്‍: രണ്ടാം അലോട്‌മെന്റില്‍ മലബാറില്‍ 8086 സീറ്റുകള്‍ മാത്രം; ഇനി പ്രതീക്ഷ മൂന്നാം അലോട്‌മെന്റില്‍
പ്ലസ് വണ്‍: രണ്ടാം അലോട്‌മെന്റില്‍ മലബാറില്‍ 8086 സീറ്റുകള്‍ മാത്രം; ഇനി പ്രതീക്ഷ മൂന്നാം അലോട്‌മെന്റില്‍
മലപ്പുറം: പ്ലസ് വണ്‍ ഏകജാലകത്തില്‍ രണ്ടാം അലോട്‌മെന്റില്‍ മലബാറില്‍ 8086 സീറ്റുകള്‍ മാത്രം. സംസ്ഥാനത്ത് 19,545 സീറ്റുകളാണുള്ളത്. അപേക്ഷകര്‍ കൂടുതലുള്ള മലബാറില്‍ ആകെയുള്ള സീറ്റുകളുടെ പകുതി പോലും കിട്ടിയില്ല. ആദ്യ രണ്ട് അലോട്‌മെന്റുകളില്‍ സംസ്ഥാനത്ത് ആകെ ലഭ്യമായത് 2,35,315 സീറ്റുകളാണ്. ഇതില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം 1,15,962 ആണ്. രണ്ടാം അലോട്‌മെന്റിലൂടെ 17,649 പേര്‍ക്ക് ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചു. മലബാറില്‍ 8072 പേര്‍ക്കാണ് ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചത്. ഒന്നാം അലോട്‌മെന്റില്‍ 68,094 സംവരണ സീറ്റുകളുണ്ട്. ഇതില്‍ മലബാറിലുള്ളത് 40,560 സീറ്റുകളാണ്.
രണ്ട് അലോട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ജനറല്‍ സീറ്റ് മലബാറിലില്ല. ഈഴവ വിഭാഗത്തില്‍ മലപ്പുറത്തും കോഴിക്കോട്ടും സീറ്റില്ല. പാലക്കാട് 10, വയനാട് 14, കണ്ണൂര്‍ ഏഴ്, കാസര്‍കോട് 56 സീറ്റും അവശേഷിക്കുന്നുണ്ട്. മുസ്‌ലിം വിഭാഗത്തില്‍ സംസ്ഥാനത്ത് ആകെ 250 സീറ്റ് അവശേഷിക്കുന്നുണ്ട്. ഇതില്‍ 11 എണ്ണം മാത്രമാണ് മലബാറിലുള്ളത്. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ മലബാറില്‍ അവശേഷിക്കുന്നത് 2800 സീറ്റുകളാണ്. ഈ വിഭാഗത്തില്‍ സംസ്ഥാനത്ത് ആകെ അവശേഷിക്കുന്നത് 3574 സീറ്റുകളാണ്. പിന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തില്‍ 1003 സീറ്റുകളും പിന്നോക്ക ഹിന്ദു വിഭാഗത്തില്‍ 520 സീറ്റുകളും അവശേഷിക്കുന്നുണ്ട്.
പട്ടികജാതി വിഭാഗത്തില്‍ 10,317, പട്ടികവര്‍ഗ വിഭാഗത്തില്‍ 12,097 സീറ്റുകളും മലബാറില്‍ അവശേഷിക്കുന്നുണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിഭാഗത്തില്‍ 1768 സീറ്റും കാഴ്ചശക്തിയില്ലാത്തവരുടെ വിഭാഗത്തില്‍ 506 സീറ്റും ശേഷിക്കുന്നുണ്ട്. ഭാഷാ ന്യൂനപക്ഷം 15, ധീവര 1483, വിശ്വകര്‍മ്മ 50, കുശവ 799, കുമ്പിടി 1256 സംവരണ സീറ്റുകളുമുണ്ട്. സംവരണ സീറ്റുകള്‍ മെറിറ്റിലേക്ക് മാറ്റി അവശേഷിക്കുന്ന മുഴുവന്‍ സീറ്റും മൂന്നാം അലോട്‌മെന്റിലൂടെ നികത്തുന്നതോടെ കൂടുതല്‍പേര്‍ക്ക് അവസരം ലഭിക്കും.
രണ്ടാം അലോട്‌മെന്റിന് ശേഷം മലബാറില്‍ അവശേഷിക്കുന്ന സംവരണ സീറ്റുകള്‍
പാലക്കാട് 5167
മലപ്പുറം 13,438
കോഴിക്കോട് 7668
വയനാട് 1885
കണ്ണൂര്‍ 8304
കാസര്‍കോട് 4098
plus-one-seat-in-malabar-second-allotment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."