HOME
DETAILS

കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല; വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് സമരക്കാരെ വിലങ്ങണിയിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

  
backup
June 26 2023 | 10:06 AM

msf-students-handcuff-controversy

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് സമരക്കാരെ വിലങ്ങണിയിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ വിലങ്ങണിയിച്ച സംഭവത്തില്‍ പൊലിസിനെതിരെ വിമര്‍ശനം ശക്തമാകുന്നു. എം.എസ്.എഫ് നേതാക്കളായ ടി ടി അഫ്രിന്‍, സി ഫസീഹ് എന്നിവരെ കൊയിലാണ്ടി പൊലിസ് കൈവിലങ്ങണിയിച്ച് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതാണ് വ്യാപക പ്രതിഷേധം ഉയരാനിടയാക്കിയത്.

മുസ്‌ലിം ലീഗ് നേതാക്കള്‍ പൊലീസ് നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് രംഗത്തുവന്നു. ന്യായമായ കാര്യത്തിന് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ കൈ വിലങ്ങ് വെച്ചത് നിയമ വിരുദ്ധമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൈ വിലങ്ങ് വയ്ക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതിയുടെ കൃത്യമായ നിര്‍ദേശം ഉണ്ട്. പൊലീസിനെ കയറൂരി വിട്ടത് പോലെയാണ് കാര്യങ്ങളെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കൈ വിലങ്ങ് വച്ചതിനെ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കടുത്ത അനീതിയാണെന്നും ജനാധിപത്യ കേരളം ലജ്ജിച്ച തല താഴ്‌ത്തേണ്ട വിഷയമാണിതെന്നും ലീഗ് നേതാവ് എംകെ മുനീര്‍ പറഞ്ഞു. പിണറായി വിജയന്റെ പൊലീസ് കൂലി പട്ടാളമായി മാറിയെന്ന് പറഞ്ഞ മുനീര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എന്ത് ചെയ്താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. തീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുന്നതെന്നും കുറ്റപ്പെടുത്തി.

പൊലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി പിണറായിയെയും മുനീര്‍ കടന്നാക്രമിച്ചു. പിണറായിയുടെ നാട് ഇപ്പോള്‍ കേരളമല്ല, അമേരിക്കയാണെന്നും നാട്ടിലുള്ളവരെ മുഴുവന്‍ പീഡിപ്പിച്ച് അമേരിക്കയില്‍ പോയി വലിയ തള്ള് നടത്തുകയാണ് പിണറായിയെന്നും എംകെ മുനീര്‍ പരിഹസിച്ചു.

ഇത്തരം നടപടി കയ്യും കെട്ടി നോക്കിയിരിക്കാന്‍ ജനാധിപത്യ ശക്തികള്‍ക്ക് കഴിയില്ലെന്നും മുനീര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ചെയ്ത ക്രിമിനല്‍ കുറ്റം എന്താണ് എന്ന് പിണറായിയുടെ പോലീസ് പറയണം. കൊലക്കുറ്റം ചെയ്തവരെ ഇങ്ങനെ കൊണ്ട് പോവാറുണ്ടോയെന്നും മുനീര്‍ ചോദിച്ചു. കേരളത്തില്‍ സിപിഎമ്മുകാര്‍ക്ക് ഒരു നീതിയും മറ്റുളളവര്‍ക്ക് മറ്റൊരു നീതിയുമാണ് നടപ്പാക്കുന്നത്. വിദ്യാര്‍ത്ഥികളെ വിലങ്ങ് വച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും എംകെ മുനീര്‍ മുന്നറിയിപ്പ് നല്‍കി. വിലങ്ങുകളെ മറികടന്നൊരു ജനാധിപത്യ ചേരി ഇവിടെ ഉണ്ടാകണമെന്നും എംകെ മുനീര്‍ പറഞ്ഞു.

കണക്ക് പറയിപ്പിക്കാതെ ഒറു കാലവും കടന്നുപോയിട്ടില്ല. ഇനി പോവുകയുമില്ലെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും കുറിച്ചു.

എസ്.എഫ്.ഐ. ക്രിമിനലുകള്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചുനില്‍ക്കുന്ന കേരള പോലീസിന്റെ ആവേശം പ്രതിപക്ഷ യുവജന സംഘടനാ നേതാക്കളോട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചവരല്ല ഈ കുട്ടികള്‍. പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി പട്ടികയില്‍ തിരിമറി നടത്തിയവരോ അല്ല. ആള്‍മാറാട്ടം നടത്തുന്ന വിദ്യയും കൈവശമില്ല. കയ്യാമം വച്ച് നടത്തിക്കാന്‍ തക്കവണ്ണം ഈ കുട്ടികള്‍ ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ? പ്ലസ് വണ്ണിന് പഠിക്കാന്‍ കുട്ടികള്‍ക്ക് മതിയായ സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. അതിനാണ് എം.സ്.എഫിന്റെ കോഴിക്കോട് ജില്ലാ ഭാരവാഹികളായ രണ്ട് വിദ്യാര്‍ഥികളെ കൊടുംകുറ്റവാളികളെ പോലെ കൊണ്ട് പോകുന്നത്. സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാന്‍, എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പോലീസിനേ കഴിയൂ. സി.പി.എമ്മിന് വിടുപണി ചെയ്യുന്നതിനേക്കാള്‍ ഭേദം യൂണിഫോം അഴിച്ച് വെച്ച് പോകുന്നതാണ് അത്തരം ഉദ്യോഗസ്ഥര്‍ക്ക് നല്ലത്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓര്‍ത്തോളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എംഎസ്എഫിന്റെ പ്രതിഷേധം. കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് കൈവിലങ്ങ് വെച്ചത് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയാണ്.

msf-students-handcuff-controversy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago